Posted On
date_range Updated On
date_range ലൈഫ് മിഷൻ അഴിമതി: വാട്സ് ആപ് ചാറ്റുകളുടെ പകർപ്പ് തേടി വിജിലൻസ്
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ പ്രതികളുടെ വാട്സ് ആപ് ചാറ്റുകളുടെ പകർപ്പ് തേടി വിജിലൻസ്. സ്വപ്ന സുരേഷ്, എം. ശിവശങ്കർ, ചാർട്ടേർഡ് അക്കൗണ്ടൻറ് വേണുഗോപാൽ എന്നിവരുടെ സന്ദേശങ്ങളാണ് വിജിലൻസ് പരിശോധിക്കുക.
വാട്സ് ആപ് സന്ദേശങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് എൻ.ഐ കോടതിയിൽ അപേക്ഷ നൽകി. ലൈഫ് മിഷൻ പദ്ധതിയുടെ അഴിമതി കേസിലെ അന്വേഷണത്തിന് വാട്സ് ആപ് ചാറ്റുകൾ അനിവാര്യമാണെന്നാണ് വിജിലൻസ് നിലപാട്.
വാട്സ് ആപ് ചാറ്റുകൾ ലഭിച്ചതിന് ശേഷമാവും വിജിലൻസ് കേസിലെ തുടരന്വേഷണം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.