ലൈഫ്​ മിഷൻ കോഴ കേസ്​; ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക. കീഴ്ക്കോടതി ജാമ്യം തള്ളിയതിനെതിരെയാണ് ശിവശങ്കർ ഹൈകോടതിയെ സമീപിച്ചത്.

വെള്ളിയാഴ്ച ഹരജി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പി.എം.എല്‍.എ കേസുകൾ പരിഗണിക്കുന്ന കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നുമാണ് ശിവശങ്കറിന്റെ ആരോപണം. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് എം. ശിവശങ്കര്‍.

തനിക്കെതിരെ അന്വേഷണ സംഘം ഉന്നയിക്കുന്നത് മൊഴികൾ മാത്രമാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റ്​ തന്നെ തെറ്റായി പ്രതി ചേർക്കുകയായിരുന്നെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.

Tags:    
News Summary - Life Mission bribery case; Sivashankar's bail application will be considered today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.