ക​ണ്ണൂ​ർ: തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന ടി.​ജെ. ജോ​സ​ഫി​ന്റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി സ​വാ​ദ് പി​ടി​യി​ലാ​യ​ത് മ​ട്ട​ന്നൂ​രി​നു സ​മീ​പ​ത്തെ ബേ​രം എ​ന്ന ഗ്രാ​മ​ത്തി​ലെ വാ​ട​ക വീ​ട്ടി​ൽ​നി​ന്ന്. ഒ​രു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഭാ​ര്യ​യും ര​ണ്ടു ​ചെ​റി​യ കു​ട്ടി​ക​ളു​മാ​യാ​ണ് ഇ​യാ​ൾ ഇ​വി​ടെ താ​മ​സി​ച്ച​ത്. ഷാ​ജ​ഹാ​ൻ എ​ന്ന പേ​രി​ൽ ആ​ശാ​രി​പ്പ​ണി​യെ​ടു​ത്താ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. ബേ​ര​ത്തെ ഖ​ദീ​ജ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടാ​ണ് വാ​ട​ക​ക്കെ​ടു​ത്ത​ത്.

അ​ധി​ക​മാ​രോ​ടും സം​സാ​രി​ക്കാ​റി​ല്ല. അ​തി​നാ​ൽ, അ​ടു​പ്പ​ക്കാ​രു​മി​ല്ല. ആ​ശാ​രി​പ്പ​ണി പ​ഠി​ച്ച​തും ഇ​വി​​ടെ​നി​ന്ന്. കൂ​ടെ​യു​ള്ള ജോ​ലി​ക്കാ​രോ​ട് പ​റ​ഞ്ഞ​തും വ്യാ​ജ​പേ​രും വ്യാ​ജ വി​ലാ​സ​വും. ഇ​ങ്ങ​നെ അ​തീ​വ ര​ഹ​സ്യ​മാ​യി ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ എ​ൻ.​ഐ.​എ സം​ഘം വീ​ടു​വ​ള​യു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം അ​ഞ്ചു​മ​ണി​യോ​ടെ പ്ര​തി​യെ​യു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​താ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ ദൃ​ക്സാ​ക്ഷി​ക​ൾ ക​ണ്ട​ത്. കൈ​ക​ൾ പി​ന്നി​ൽ​നി​ന്ന് ബ​ന്ധി​ച്ച്, ക​റു​ത്ത മു​ഖം​മൂ​ടി ധ​രി​പ്പി​ച്ചാ​ണ് പ​തി​ന​ഞ്ചോ​ളം വ​രു​ന്ന എ​ൻ.​ഐ.​എ സം​ഘം പ്ര​തി​യെ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. വീ​ട് ഒ​രു​ക്കി ന​ൽ​കി​യ​വ​രെ​യും ക​ണ്ണൂ​രി​ലേ​ക്ക് എ​ത്തി​ച്ച​വ​രെ​യു​മെ​ല്ലാം അ​ന്വേ​ഷ​ണ സം​ഘം തി​രി​ച്ച​റി​ഞ്ഞെ​ന്നാ​ണ് സൂ​ച​ന.

കാ​സ​ർ​കോ​ടാ​ണ് ഭാ​ര്യ​യു​ടെ വീ​ടെ​ന്നും വി​ള​ക്കോ​ടു​നി​ന്നാ​ണ് ബേ​ര​ത്ത് എ​ത്തി​യ​തെ​ന്നു​മാ​ണ് ഇ​യാ​ൾ അ​യ​ൽ​വാ​സി​ക​ളോ​ട് പ​റ​ഞ്ഞ​ത്.

അ​ഞ്ചു​വ​യ​സ്സും ഒ​മ്പ​തു​മാ​സ​വു​മു​ള്ള ര​ണ്ട് കു​ട്ടി​ക​ളാ​ണ്. ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ​യാ​ണ് ബേ​ര​ത്തെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും ഇ​വി​ടെ​നി​ന്നാ​ണ് ര​ണ്ടാ​മ​ത്തെ കു​ഞ്ഞ് പി​റ​ന്ന​തെ​ന്നും അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഇ​യാ​ളെ ആ​രാ​ണ്​ ഇ​വി​ടെ എ​ത്തി​ച്ച​തെ​ന്നോ എ​വി​ടെ​നി​ന്നാ​ണ് വ​ന്ന​തെ​ന്നോ നാ​ട്ടു​കാ​ർ​ക്ക് അ​റി​യി​ല്ല. 13 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന, ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് എ​ൻ.​ഐ.​എ പ​ത്തു​ല​ക്ഷം പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച കൈ​വെ​ട്ടു​കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് നാ​ട​റി​യു​ന്ന​ത് പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ്.

ഞെട്ടൽ മാറാതെ ബേരം ഗ്രാമം

മട്ടന്നൂർ (കണ്ണൂർ): പ്രഫ. ടി.ജെ. ജോസഫും കൈവെട്ടു കേസും നന്നായറിയാം. കേസന്വേഷിക്കുന്നത് എൻ.ഐ.എ ആണെന്നുമറിയാം. കേസുമായി ഒരു ബന്ധവുമില്ലാത്ത മട്ടന്നൂർ 19ാം മൈലിനു സമീപത്തെ ബേരം ഗ്രാമം ഇനി ​കേസിനൊപ്പം ചേർത്തുവായിക്കും. കേസിലെ ഒന്നാം പ്രതിയും ഒന്നരപ്പതിറ്റാണ്ടോളമായി ഒളിവിൽ കഴിയുകയുമായിരുന്ന, വിവരമറിയിക്കുന്നവർക്ക് 10 ലക്ഷത്തിന്റെ പാരിതോഷികം പ്രഖ്യാപിച്ച പ്രതിയാണ് ഈ കൊച്ചു​ഗ്രാമത്തിൽനിന്ന് പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസികളിലൊന്ന് 13 വർഷമായി തേടിനടക്കുന്നയാളാണ് കൺമുന്നിൽ ഇത്രയുംകാലം ജീവിച്ചതെന്ന ഞെട്ടലിലാണ് നാട്ടുകാർ.

സൗമ്യനും അധികമാരോടും സംസാരിക്കാൻ താൽപര്യപ്പെടാത്തവനുമാണ് ഷാജഹാൻ എന്ന വ്യാജപ്പേരിൽ കഴിഞ്ഞ സവാദ്. ബേര​ത്തെ വാടകവീട്ടിൽ ഒരുവർഷത്തിലധികമായി കഴിയുന്ന ഇയാൾ ഈ പേരിലാണ് അറിയപ്പെടുന്നത്. തൊട്ടടുത്ത വീട്ടിൽ ആഴ്ചകളോളം ആശാരിപ്പണിക്ക് ഇയാ​ളെത്തിയതായി വീട്ടുടമ സർദാർ പറഞ്ഞു. വിലാസം ചോദിച്ചപ്പോൾ മലപ്പുറം, കാസർകോട് ജില്ലകളിലെ വിവിധ പ്രദേശങ്ങൾ മാറ്റിപ്പറയുകയാണ് ഇയാൾ ചെയ്തത്. അധികം സംസാരിക്കാത്തതിനാൽ വല്ലാതെയാരും ഇയാളോട് ഒന്നും​ ചോദിക്കാനും മിനക്കെട്ടില്ല. രണ്ട് ചെറിയ കുട്ടികളുമായി താമസിക്കുന്ന സൗമ്യനായി എല്ലാവരും കണ്ടു.

എൻ.ഐ.എ സംഘം രാത്രി വീട് വളഞ്ഞതും പുലർച്ച അഞ്ചുമണിയോടെ കൈയാമം വെച്ച് പ്രതിയെ കൊണ്ടു​പോയതും അധികമാരും കണ്ടിട്ടില്ല. പ്രതിയെ ഒരു സഞ്ചി സഹിതമാണ് കൊണ്ടുപോയത്. ഏതെങ്കിലും ലഹരി വസ്തുക്കള്‍ പിടികൂടിയ പൊലീസ് സംഘമാണ് അതെന്നാണ് ദൃക്സാക്ഷികൾ ആദ്യം കരുതിയത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കൺമുന്നിലെ പിടികിട്ടാപ്പുള്ളിയെ അയൽവാസികൾവരെ തിരിച്ചറിഞ്ഞത്.

Tags:    
News Summary - Life in a rented house in Mattannur; Livelihood by carpentry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.