നരഭോജി പുലി കൂട്ടിലായി; മയക്കുവെടി​​വെച്ച് തമിഴ്നാട് വനംവകുപ്പ്, മൃതദേഹം ഏറ്റുവാങ്ങാതെ രക്ഷിതാക്കളുൾപ്പെടെ പ്രതിഷേധത്തിൽ

ഉപ്പട്ടി: നീലഗിരിയിലെ പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ മൂന്നു വയസ്സുകാരിയെ കൊന്ന പുലിയെ മയക്കുവെടിവച്ച് പിടികൂടി. ഞായറാഴ്ച 1.55നാണ് ആദ്യ മയക്കുവടിവെച്ചത്. തമിഴ്നാട് വനംവകുപ്പ് രണ്ടു ഡോസ് മയക്കുവെടിവച്ചാണ് പിടികൂടിയത്. അംബ്രോസ് വളവിനു സമീപത്തുനിന്നാണ് പുലിയെ പിടികൂടിയത്. കൂട്ടിലാക്കിയ പുലിയെ ഉടൻ മുതുമല വന്യജീവി സങ്കേതത്തിലേക്ക് മാറ്റും.

ഇന്ന് രാവിലെ ഉപ്പട്ടി ഏലമണ്ണ പെരുങ്കര ഭാഗത്തെ തേയില തോട്ടത്തിന് താഴെയുള്ള കൈതകരിമ്പ് വളർന്ന് നിൽക്കുന്ന വയലിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കൊളപ്പള്ളി,പെരുങ്കര,ഉപ്പട്ടി, തൊണ്ടിയാളം ഉൾപെടെയുള്ള ഭാഗത്ത് പു​ലി ഭീതി സൃഷ്ടിക്കുകയാണ്. രണ്ടാഴ്ച മുൻപ് സരിത എന്ന യുവതിയെ ​പുലി കൊന്നിരുന്നു.

പുലിയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധ സമരം നടത്തി. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. ഞായറാഴ്ച പന്തല്ലൂർ താലൂക്കിൽ ഹർത്താലും പ്രഖ്യാപിച്ചിരുന്നു. തേയിലത്തോട്ടത്തിലെ തൊഴിലാളികളായ ശിവശങ്കർ ഗുരുവയുടെയും മിലന്ദി ദേവിയുടെയും മകളായ നാൻസി ആണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം അങ്കണവാടിയിൽനിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണു കുഞ്ഞിനെ പുലി കടിച്ചുകൊണ്ടുപോയത്. അമ്മയുടെ കരച്ചിൽ കേട്ട് എത്തിയ തൊഴിലാളികളും വനംവകുപ്പ് ജീവനക്കാരും ചേർന്നു നടത്തിയ തിരച്ചിലിൽ കുട്ടിയെ ഗുരുതര പരുക്കേറ്റ നിലയിൽ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി സ്റ്റാലിൻ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മൃതദേഹം ഏറ്റുവാങ്ങാതെ രക്ഷിതാക്കളുൾ​പ്പെടെ ഉപരോധത്തിൽ

പന്തല്ലൂർ: പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലികയുടെ മൃതദേഹം ഏറ്റുവാങ്ങാതെ രക്ഷിതാക്കൾ അടക്കമുള്ളവർ പന്തല്ലൂരിൽ മുനീശ്വരൻ ക്ഷേത്ര ഭാഗത്ത് റോഡ് ഉപരോധത്തിലേർപ്പെട്ടു.ബാലികയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും രണ്ടുപേർ കൊല്ലപ്പെടുകയും 10ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കാൻ ഇടയാക്കിയ പുള്ളിപ്പുലിയെ ഉടൻ വെടിവെച്ചു കൊല്ലണമെന്ന ആവശ്യം ഉന്നയിച്ചാണ് റോഡ് ഉപരോധ സമരം.

ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാത്രിവരെ നീണ്ടത്. ഗൂഡല്ലൂർ എം.എൽ.എ പൊൻജയശീലൻ, വിവിധ പാർട്ടി നേതാക്കൾ, വ്യാപാരി സംഘം പ്രതിനിധികളുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധം. ഇതര സംസ്ഥാന തൊഴിലാളി ശിവശങ്കർ കറുവാളി​െൻറ മകൾ നാൻസിയാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. ശനിയാഴ്ച വൈകിട്ട് അമ്മയോടൊപ്പം വീട്ടിലേക്ക് നടന്നു പോകുമ്പോൾ പുലി ചാടി വീണ് കുട്ടിയെ കടിച്ചുകൊണ്ട് തേയിലത്തോട്ടത്തിലേക്ക് ഓടിമറയുകയായിരുന്നു. അമ്മയുടെ കരച്ചിൽ കേട്ടാണ് സമീപത്തുള്ളവരും തോട്ടം തൊഴിലാളികളും ഓടിയെത്തി തേയില തോട്ടത്തിൽ തെരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയത്.

ഉടനെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലികയുടെ മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. രക്ഷിതാക്കളുടെ സമ്മതപത്രം ഇല്ലാത്തതുമൂലം പോസ്റ്റുമോർട്ടം ഞായറാഴ്ച വൈകുന്നേരം വരെ നടന്നില്ല. മൃതദേഹം ഏറ്റുവാങ്ങാതെ ബാലികയുടെ രക്ഷിതാക്കൾ അടക്കമുള്ളവർ ഉപരോധത്തിൽ ഏർപ്പെടുകയായിരുന്നു. കലക്ടർ അടക്കമുള്ള ഉന്നത അധികൃതർ എത്തി പരിഹാരം കാണണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് കലക്ടർക്ക് ചെല്ലാൻ പറ്റാത്ത സ്ഥിതിയായതിനാൽ സംഘർഷാവസ്ഥ മാറിയതിനുശേഷം പോകാമെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്ന് കലക്ടർ അരുണ ഗൂഡല്ലൂരിൽ കാത്തിരിക്കുകയായിരുന്നു. എസ്.പി ഡോ.സുന്ദരവടിവേലും സ്ഥലത്ത് എത്തിയിരുന്നു.

Tags:    
News Summary - leopard; Tamil Nadu forest department arrested for drug shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.