Posted On
date_range Updated On
date_range മെഡിക്കൽ കോളജിൽ അനധികൃത പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെ നിയമനടപടി
തിരുവനന്തപുരം : മെഡിക്കൽ കോളജ് കാമ്പസിൽ അനധികൃതമായി പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാമ്പസിനുള്ളിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ കെട്ടിടങ്ങളുടെ ചുമരുകളിലും ചുറ്റുമതിലുമെല്ലാം സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പതിക്കുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായത്.
പെയിന്റ് ചെയ്ത് നവീകരിച്ച ചുമരുകളിൽ മാത്രമല്ല, ക്യാമ്പസിനുള്ളിലെ വൃക്ഷങ്ങളിലും ആണിയടിച്ചും പശ തേച്ചും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.