ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നം കെ.​എം. മാ​ണി​ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മെ​ന്ന് ജോ​സ് കെ. ​മാ​ണി

തിരുവനന്തപുരം: ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നം കെ.​എം. മാ​ണി​ക്ക് കി​ട്ടി​യ അം​ഗീ​കാ​രമാണെന്ന് ജോ​സ് കെ. ​മാ​ണി. ഒരു ഉപാധിയും വെച്ചല്ല കേരളാ കോണ്‍ഗ്രസ് എം ഇടത് മുന്നണിയില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

സീറ്റിന്‍റെ കാര്യത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് സ​മ​യ​മാ​യി​ട്ടി​ല്ല.​ ഇ​പ്പോ​ൾ മു​ന്നി​ലു​ള്ള​ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മാ​ണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സ്വാധീനമുള്ള മേഖലകളില്‍ പ്രാതിനിധ്യം ലഭിക്കും.

ഇടതു മുന്നണി ദുര്‍ബലമാകില്ല. ഇടത് മുന്നണിയില്‍ നിന്ന് ആരെങ്കിലും കൊഴിഞ്ഞു പോകുമെന്ന് അപ്പുറത്തുള്ളവര്‍ക്ക് ആഗ്രഹം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി മു​ഖ്യ​മ​ന്ത്രി​യു​മാ​യും ജോ​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗ​ത്തെ ഘ​ട​ക​ക​ക്ഷി​യാ​ക്കാ​ൻ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ഇ​ട​തു മു​ന്ന​ണി യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന ത​ദ്ദേ​ശ-​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വേ​ശ​നം മു​ന്ന​ണി​ക്ക് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.