നവകേരള സദസ്സ്: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ച അവധി പിൻവലിച്ചു

തൃശൂർ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ നവകേരള സദസ്സിനോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ച അവധി പിൻവലിച്ചു. അവധി റദ്ദാക്കി ജില്ല കലക്ടർ ഉത്തരവിറക്കി.

സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അവധി പിൻവലിച്ചത്.

നവകേരള സദസ്സിന്റെ വേദിയായ ചെറുതുരുത്തി ജി.എച്ച്.എസ്.എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് പരിപാടി പൂര്‍ത്തിയായ ശേഷം സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാൻ സൗകര്യമൊരുക്കണമെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു.

ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി സ്കൂൾ മതിൽ പൊളിച്ചുനീക്കി

മാ​ള: ബുധനാഴ്ച നടക്കുന്ന ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി മാ​ള സെ​ന്‍റ്​ ആ​ന്റ​ണീ​സ് സ്കൂ​ളി​ന്റെ മ​തി​ലു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി. ക​വാ​ട​ത്തി​ലൂ​ടെ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​ണ് മ​തി​ൽ പൊ​ളി​ച്ച​ത്. ന​വ​കേ​ര​ള സ​ദ​സ്സി​നു​ശേ​ഷം വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് തു​ക അ​നു​വ​ദി​ച്ച് മ​തി​ലു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

Tags:    
News Summary - Leave granted to educational institutions in Thrissur district withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.