സേട്ടു സാഹിബ് തീവ്രവാദിയല്ല- മുസ്ലിം ലീഗ് 

കോഴിക്കോട്: വിവാദ പരാമർശത്തിൽ മായിൻ ഹാജിയെ തള്ളി മുസ്ലിം ലീഗ്. ഇബ്രാഹീം സുലൈമാന്‍ സേട്ടു തീവ്രവാദിയാണെന്ന തരത്തില്‍ ജനം ടി.വി ചാനലില്‍ മായിന്‍ഹാജിയുടേതായി വന്ന പരോക്ഷ പരാമര്‍ശം മുസ്ലിംലീഗിന്‍റെ അഭിപ്രായമല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. 

സേട്ട് സാഹിബ് തീവ്രവാദിയല്ല. തീവ്രവാദികളെ സഹായിക്കുകയും ചെയ്തിട്ടില്ല. മുസ്ലിംലീഗ് സമുന്നത നേതാവായിരിക്കെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വേറിട്ടു പോയപ്പോഴും പരസ്പരം ആദരവോടെയാണ് പെരുമാറിയിരുന്നതെന്നും മജീദ് ഫേസ്ബുക്കിൽ കുറിച്ചു. 

സു​ലൈ​മാ​ൻ സേ​ട്ടി​നെ​തി​രെ ചാ​ന​ലി​ൽ തീ​വ്ര​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​  മാ​യി​ൻ ഹാ​ജി​യു​ടെ വീ​ട്ടി​ലേ​ക്ക്​ ​കഴിഞ്ഞദിവസം െഎ.​എ​ൻ.​എ​ൽ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച്​  ന​ട​ത്തിയിരുന്നു.  
 

Full View
Tags:    
News Summary - League says Mayin Haji's Comments On Settu is not Party opinion-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.