ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്തില്ല -ട്രാൻസ്ജെൻഡർ വിഭാഗത്തിനെതിരെ ലീഗ് നേതാവ്

കോഴിക്കോട്: ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്ത് ഇല്ലെന്നും ജെൻഡർ നൂട്രാലിറ്റി എന്നത് അപഹാസ്യമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ജെൻഡർ നൂട്രാലിറ്റി കൊണ്ടുവന്ന് നമ്മുടെ സാമൂഹിക -കുടുംബ വ്യവസ്ഥ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പി.എം.എ. സലാം വിമർശിച്ചു. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്ത് ഉണ്ടെന്ന് ഇസ്‍ലാംമതം പറയുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. ഖുര്‍ആനില്‍ എല്ലായിടത്തും സ്ത്രീയേയും പുരുഷനേയും മാത്രമാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഈ രണ്ടു വിഭാഗമല്ലാത്ത മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്‍ലാം വിശ്വസിക്കുന്നില്ല- സലാം പറഞ്ഞു.

ഒരു സ്ത്രീ താന്‍ പുരുഷനാണെന്ന് പ്രഖ്യാപിച്ച് ശരീരത്തിലെ ചില അവയവങ്ങളൊക്കെ മുറിച്ചുമാറ്റി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പുരുഷനെന്ന് അവകാശപ്പെട്ട ഈ സ്ത്രീ പ്രസവിക്കുകയും ചെയ്തതു. ശരീരത്തിലെ പുറത്തുള്ള ചില ഭാഗങ്ങള്‍ മുറിച്ചാലും അകത്തുള്ളത് അവിടെ തന്നെ കിടക്കുമെന്ന് ഓര്‍മയുണ്ടായിരിക്കണം. കേരളത്തിലാണ് അത് സംഭവിച്ചത്. അതിനെ പുരോഗമനമെന്ന് പറഞ്ഞ് ആഘോഷിച്ചു.

വ്യാജ മാനസികാവസ്ഥയുമായി വന്നിട്ട് അതിന് പുതിയ മാനം കണ്ടെത്തുന്ന സ്ഥിതിയാണുള്ളത്. അതിനെ എതിര്‍ക്കുന്നത് വലിയ പാപമായിട്ടാണ് ചിത്രീകരിക്കുന്നത്. എതിര്‍ക്കുന്നവരെ പിന്തിരിപ്പന്‍മാരായും യാഥാസ്ഥിതികരായും ചിത്രീകരിക്കുന്നുവെന്നും പി.എം.എ.സലാം പറഞ്ഞു.

Tags:    
News Summary - League Leader Against Transgenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.