ആര്യാടൻ ഷൗക്കത്തിനെതിരായി നടപടിയുണ്ടായാൽ എൽ.ഡി.എഫ് സംരക്ഷിക്കും -എ.കെ.ബാലൻ

തിരുവനന്തപുരം: പാ​ർ​ട്ടി വി​ല​ക്ക്​ മ​റി​ക​ട​ന്ന് മ​ല​പ്പു​റ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഫ​ല​സ്‌​തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സി​ന്‍റെ പേ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​തി​രെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ പറഞ്ഞു.

ഷൗക്കത്തിനെതിരായി നടപടിയെടുത്താൽ വളപൊട്ടുന്നതുപോലെ കോൺഗ്രസ് പൊട്ടിതെറിക്കും. അദ്ദേഹം കോൺഗ്രസിനുള്ള ശക്തനായ ഒരു മതനിരപേക്ഷവാദിയാണ്. ഫലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാടുള്ള ഷൗകത്തിനെതിരെ നടപടിയെടുത്താൻ കോൺഗ്രസ് പരിപൂർണമായും ബി.ജെ.പി നയത്തിനൊപ്പമാണെന്ന് ബോധ്യമാവുമെന്നും എ.കെ.ബാലൻ പറഞ്ഞു.

അതേസമയം, വി​ഷ​യം അ​ച്ച​ട​ക്ക സ​മി​തി തീ​രു​മാ​നി​​ക്കു​മെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ വി​ശ​ദീ​ക​രി​ച്ചു. കെ.​പി.​സി.​സി അ​ച്ച​ട​ക്ക സ​മി​തി ഇന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത്​ യോ​ഗം ചേ​രു​ന്നു​ണ്ട്. ഷൗ​ക്ക​ത്തി​നെ യോ​ഗ​ത്തി​ലേ​ക്ക്​ വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ഷ​യം സി.​പി.​എം ആ​യു​ധ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഷൗ​ക്ക​ത്തി​നെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കി​ല്ല.

ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി ന​ട​ത്തി​യ​തി​ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ ഫ​ല​സ്തീ​ന്​ ഒ​പ്പ​മാണെന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും വി​മ​ർ​ശിച്ചിരുന്നു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ര്യാ​ട​ൻ ഫൗ​ണ്ടേ​ഷ​ൻ മ​ല​പ്പു​റ​ത്ത് ഫ​ല​സ്‌​തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല ഘ​ട​ക​ത്തെ മ​റി​ക​ട​ന്ന്​ ഫൗ​ണ്ടേ​ഷ​ന്റെ പേ​രി​ലു​ള്ള സ​മാ​ന്ത​ര പ്ര​വ​ർ​ത്ത​നം അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്നാ​ണ്​ കെ.​പി.​സി.​സി നി​ല​പാ​ട്. അ​തി​നാ​ലാ​ണ്​ ഫൗ​ണ്ടേ​ഷ​ന്‍റെ പേ​രി​ലു​ള്ള റാ​ലി വി​ല​ക്കി​യ​ത്. ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്നാ​ണ്​ ഷൗ​ക്ക​ത്ത്​ കെ.​പി.​സി.​സി നോ​ട്ടീ​സി​ന്​ മ​റു​പ​ടി ന​ൽ​കി​യ​ത്. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കാ​ണി​ച്ച്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കി​യ കെ.​പി.​സി.​സി ക​ടു​ത്ത ന​ട​പ​ടി​ക്ക്​ ഒ​രു​ങ്ങ​വെ​യാ​ണ്​ വി​ഷ​യം സി.​പി.​എം ആ​യു​ധ​മാ​ക്കി​യ​ത്.

Tags:    
News Summary - LDF will protect if Congress party takes action against Aryadan Shaukat - AK Balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.