എ​ൽ.​ഡി.​എ​ഫ് തെ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യു​ടെ സ​മാ​പ​ന വേ​ദി​യാ​യ തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്ക് തു​റ​ന്ന ജീ​പ്പി​ൽ എ​ത്തു​ന്ന ജാ​ഥാ ക്യാ​പ്റ്റ​ൻ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം, എം. ​സ്വ​രാ​ജ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു -വൈ.​ആ​ർ. വി​പി​ൻ‌​ദാ​സ്

എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് സമാപനം

തി​രു​വ​ന​ന്ത​പു​രം: സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ന​യി​ച്ച എ​ൽ.​ഡി.​എ​ഫ് തെ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം. ഫെ​ബ്രു​വ​രി മൂ​ന്നി​ന് തൃ​ശൂ​രി​ലെ ചേ​ല​ക്ക​ര​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ 13 ദി​വ​സ​ത്തെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച ജാ​ഥാ ക്യാ​പ്റ്റ​ൻ ബി​നോ​യ് വി​ശ്വം, കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം മൂ​ന്നാം ഊ​ഴം ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ലോ​കം വി​സ്മ​യി​ച്ചു നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ന്റെ വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ളെ മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ശ്ര​മി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ട്രം​പും മോ​ദി​യും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നെ​തി​രെ ഒ​ര​ക്ഷ​രം മി​ണ്ടാ​ത്ത കോ​ൺ​ഗ്ര​സ് ബി.​ജെ.​പി​യെ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും ഗാ​ന്ധി​ജി​യു​ടെ സ്വ​രാ​ജ് എ​ന്ന ല​ക്ഷ്യം യ​ഥാ​ർ​ഥ​ത്തി​ൽ സാ​ക്ഷാ​ത്ക​രി​ച്ച​ത് എ​ൽ.​ഡി.​എ​ഫാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ വി​ക​സ​ന​ത്തി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും എ​ന്നാ​ൽ ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ മാ​ധ്യ​മ​ങ്ങ​ൾ ഈ ​നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ളി​ച്ചു​വെ​ക്കു​ക​യാ​ണെ​ന്നും സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ളം ഇ​ന്ന് ലോ​ക​ത്തി​ന്റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ജാ​ഥാം​ഗം എം. ​സ്വ​രാ​ജ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സ​മാ​ധാ​ന​പ​ര​മാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് നാ​ടി​ന്റെ പ്ര​ധാ​ന നേ​ട്ടം. വ​ർ​ഗീ​യ​വാ​ദി​ക​ൾ മാ​ള​ത്തി​ൽ ഒ​ളി​ച്ച കാ​ല​മാ​ണി​തെ​ന്നും വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചാ​ൽ വി​ല​ങ്ങു​വെ​ക്കു​ന്ന സ​ർ​ക്കാ​റാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്. സു​ജാ​ത, അ​ഡ്വ. പി. ​വ​സ​ന്തം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - LDF Southern Region Rally concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.