പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ച് പോസ്റ്റിട്ട സി.പി.എം നേതാക്കള്‍ക്ക് പാര്‍ട്ടി ജില്ല സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ആരോഗ്യ വകുപ്പിനെതിരെ നടക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും ഞായറാഴ്ച ചേർന്ന യോഗം തീരുമാനിച്ചു.
വീണ ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ. രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ എന്നിവരാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്‍. രാജീവിനോട് പാര്‍ട്ടി വിശദീകരണം തേടും. ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോൺസനോട് ഏരിയ കമ്മിറ്റിയും വിശദീകരണം തേടാനാണ് തീരുമാനമെടുത്തത്.
ആരോഗ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ മന്ത്രിയുടെ നിയോജക മണ്ഡലമായ ആറന്മുളയിൽ വ്യാഴാഴ്ച എൽഡിഎഫ് വിശദീകരണ യോഗം ചേരും. എല്ലാ പഞ്ചായത്തുകളിലും റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കാനും ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.