ലോ കോളജിലെ സംഘർഷം: നാല്​ എസ്​.എഫ്​.ഐ പ്രവർത്തകർക്ക്​ സസ്​പെൻഷൻ

തിരുവനന്തപുരം: യൂനിയൻ ഉദ്​ഘാടനത്തെ തുടർന്ന്​ ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. അനന്തകൃഷ്ണന്‍, ശ്രീനാഥ്, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ്​​ ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച യൂനിയന്‍ ഉദ്ഘാടന​ ശേഷമാണ്​ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ കോളജില്‍ ഏറ്റുമുട്ടിയത്​. കെ.എസ്​.യു യൂനിറ്റ്​ പ്രസിഡന്‍റായ പെൺകുട്ടിയെ ഉൾപ്പെടെ എസ്​.എഫ്​.ഐ പ്രവർത്തകർ ആക്രമിച്ചു.

സംഭവത്തിൽ​ മ്യൂസിയം, മെഡിക്കൽ കോളജ്​ പൊലീസ്​ സ്​റ്റേഷനുകളിൽ ഇരുവിഭാഗത്തിൽനിന്നുമായി അമ്പതിലധികം വിദ്യാർഥികളെ പ്രതി ചേർത്തിട്ടുണ്ട്​.

എന്നാല്‍, പ്രതികളായ എസ്.എഫ്.ഐക്കാര്‍ മറ്റൊരു സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കടന്നതായി കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാൻ കമീഷനെ വെക്കുമെന്നും പ്രാഥമിക റിപ്പോര്‍ട്ടിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കോളജ് അധികൃര്‍ അറിയിച്ചിട്ടുണ്ട്. എന്നാൽ, പൊലീസ് ഏകപക്ഷീമായി പെരുമാറുകയാണെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മര്‍ദനമേറ്റ വിദ്യാഥികളുടെ പേരിലടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു.

Tags:    
News Summary - Law College clash: Four SFI activists suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.