സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു –ബെന്നി ബഹനാൻ

തൃശൂർ: കേരളത്തിൽ ക്രമസമാധാനം പാടെ തകർന്നുവെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. കോവിഡ് രോഗിയെ ആംബുലൻസിൽ ബലാത്സംഗം ചെയ്തതും നിരീക്ഷണത്തിലായിരുന്ന യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ബലാത്സംഗത്തിനിരയാക്കിയതും കേരളത്തിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്.

കോവിഡ് രോഗികൾ പോലും പീഡിപ്പിക്കപ്പെടുന്നു. കോവിഡ് പ്രതിരോധത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ധാർമികതയുണ്ടെങ്കിൽ രാജിവെച്ചൊഴിയണം. പൊതുസമൂഹത്തിന് മുമ്പിൽ കേരളം തലകുനിക്കേണ്ട അവസ്ഥയിൽ ഭരണസാഹചര്യമെത്തി.

കേരളം അപമാനിതമായ സംഭവത്തിൽ പ്രതിഷേധിച്ച് 22ന് സെക്രട്ടേറിയറ്റ് പടിക്കൽ യു.ഡി.എഫ് സത്യഗ്രഹം നടത്തും. സി.പി.എം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന കാലഘട്ടം മുമ്പുണ്ടായിട്ടില്ല. പിണറായിയും കോടിയേരിയും നയിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അന്ത്യത്തിലേക്ക് അടുക്കുകയാണെന്നും ബെന്നി ബെഹ്നാൻ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.