തിരുവനന്തപുരം: ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞില്ളെങ്കില്‍ ലോ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് കെ. അയ്യപ്പന്‍പിള്ള വാക്കുപാലിക്കാത്തത് പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കുന്നു. അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന ബി.ജെ.പി നേതാവ് വി.വി. രാജേഷിന്‍െറ സമരപ്പന്തലില്‍ ശനിയാഴ്ചയത്തെിയായിരുന്നു പാര്‍ട്ടി മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ അയ്യപ്പന്‍പിള്ളയുടെ പ്രഖ്യാപനം.
ശനിയാഴ്ച ഉച്ചക്ക് മൂന്നിന് വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗത്തില്‍ പ്രിന്‍സിപ്പലിന്‍െറ രാജിവെക്കല്‍ കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നായിരുന്നു ആവശ്യം. ഇതുണ്ടാകാത്ത സാഹചര്യത്തില്‍ സ്വാഭാവികമായും അയ്യപ്പന്‍നായര്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ പ്രതികരണമുണ്ടായിട്ടില്ല. വിദ്യാര്‍ഥി സംഘടനകള്‍ മാത്രം സമരരംഗത്തുള്ളപ്പോള്‍ എ.ബി.വി.പിക്കൊപ്പം പ്രത്യക്ഷസമരത്തിന് ഇറങ്ങിയ ഏക രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണ്. ഈ സാഹചര്യത്തില്‍ അയ്യപ്പന്‍പിള്ള ഭരണസമിതി ചെയര്‍മാനായി തുടരുന്നത് ബി.ജെ.പിയെ ആദ്യംമുതല്‍ തന്നെ കുഴക്കിയിരുന്നു.
എസ്.എഫ്.ഐയുമായുള്ള ചര്‍ച്ചകളിലടക്കം അയ്യപ്പന്‍പിള്ള മാനേജ്മെന്‍റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹമടങ്ങുന്ന മാനേജ്മെന്‍റ് ഭാരവാഹികളാണ് സമരംചെയ്യുന്ന മറ്റ് വിദ്യാര്‍ഥി സംഘടനകളെ തഴഞ്ഞ് ചൊവ്വാഴ്ച എസ്.എഫ്.ഐയുമായി ഒറ്റക്ക് ധാരണയിലത്തെിയത്. മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ കോളജിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം കിടക്കുമ്പോള്‍ മുതിര്‍ന്ന നേതാവ് മാനേജ്മെന്‍റിന് ഒപ്പംനിന്നത് പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.