ലാവലിൻ കേസിൽ വാദം കേൾക്കുന്നത്​ രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സി.ബി.ഐ

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട്​ സി.ബി.ഐ അഭിഭാഷകൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് താൽക്കാലികമായി മാറ്റിവെക്കണമെന്നാണ്​ ആവശ്യം. കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനാണ്​ കൂടുതൽ സമയം തേടിയത്​. കേസ്​ വെള്ളിയാഴ്​ച പരിഗണിക്കാനിരി​ക്കെയാണ്​ സി.ബി.ഐയുടെ നീക്കം.

കേസിൻെറ വസ്തുതകള്‍ അടങ്ങിയ സമഗ്രമായ നോട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് ജസ്​റ്റിസ്​ യു.യു ലളിത്​ നേരത്തെ നിര്‍ദേശിച്ചിരുന്നു. രണ്ട് കോടതികൾ വെറുതെ വിട്ട കേസായതിനാൽ, ഇനി കേസിൽ വാദം കേൾക്കുമ്പോൾ ശക്തമായ വാദങ്ങളും തെളിവുമായി വരണമെന്നും സി.ബി.ഐയോട് കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിവെക്കണമെന്നും കൂടുതൽ സമയം നൽകണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നത്.

2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി കുറ്റവിമുക്തരാക്കിയത്. വിചാരണ ​േ​കാടതിയും ഇവരെ പ്രതിപട്ടികയിൽ നിന്ന്​ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയുള്ള ഹരജികളാണ്​ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.