ലതിക സുഭാഷ്

ലതിക സുഭാഷ് കോട്ടയം നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർഥി

കോട്ടയം: എൻ.സി.പി നേതാവും കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ്​ കോർപറേഷൻ ചെയർപേഴ്​സനുമായ ലതിക സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കും. 48ാം വാർഡിലാണ് (തിരുനക്കര) എൽ.ഡി.എഫ് സ്ഥാനാർഥിയായി ഇവർ മത്സരിക്കുന്നത്. പാർട്ടി ഈ നിർദേശം മുന്നോട്ടുവെച്ചെന്നും താൻ അത്​ അംഗീകരിച്ചെന്നും ലതിക ‘മാധ്യമ’ത്തോട്​ പറഞ്ഞു.

മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷയാണ്​ ലതിക. മലമ്പുഴയിൽ വി.എസ് അച്യുതാനന്ദനെതിരെ യു.ഡി.എഫ് സ്ഥാനാർഥിയായും ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

പാർട്ടിയിലെ വനിതകൾക്ക്​ സീറ്റ്​ നിഷേധിച്ചതിൽ പ്രതിഷേധിച്ച്​ കെ.പി.സി.സി ആസ്ഥാനത്തിന്​ മുന്നിൽ​ തലമുണ്ഡനംചെയ്ത്​ ലതിക പ്രതിഷേധിച്ചത്​ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. അതിനുശേഷം കോൺഗ്രസ്​ വിട്ട ലതിക എൻ.സി.പിയിൽ ചേരുകയായിരുന്നു. 

Tags:    
News Summary - Latika Subhash is the LDF candidate for Kottayam Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.