തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവര്ത്ത കരായ കൃപേഷിെൻറയും ശരത് ലാലിെൻറയും ചിതാഭസ്മം ബുധനാഴ്ച തിരുവല്ലത്ത് നിമജ്ജന ം ചെയ്യും. 8.30ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആര്. മഹേഷിെൻറ നേതൃത്വത്ത ില് കുടുംബാംഗങ്ങള്‍ പരശുരാമ ക്ഷേത്രത്തില്‍ ആചാരവിധി അനുസരിച്ചുള്ള ചടങ്ങുകള്‍ നടത്തും.
ചിതാഭസ്മം വഹിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡൻറ് സി.ആര്. മഹേഷും ചേര്‍ന്ന് നയിച്ച ധീരസ്മൃതിയാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിച്ചു. തുടര്‍ന്ന്, ഗാന്ധി പാര്‍ക്കില്‍ രക്തസാക്ഷി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. തിരുവനന്തപുരം ഡി.സി.സിയില്‍ സൂക്ഷിച്ച ചിതാഭസ്മം രാവിലെ 7.30ന് നിമജ്ജന ചടങ്ങുകള്‍ക്കായി തിരുവല്ലം പരശുരാമക്ഷേത്രത്തിലേക്ക് പുറപ്പെടും.
ഗാന്ധി പാർക്കിലെ അനുസ്മരണ സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരളം ഒന്നാകെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഇരട്ടക്കൊലപാതക കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാർ ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി മുൻ പ്രസിഡൻറുമാരായ വി.എം. സുധീരൻ, എം.എം. ഹസൻ, യുത്ത് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡൻറ് ബി.വി. ശ്രീനിവാസ്, ശശി തരൂർ എം.പി, കെ. ബാബു, വി.എസ്. ശിവകുമാർ, പാലോട് രവി, എൻ. ശക്തൻ, നെയ്യാറ്റിൻകര സുനിൽ, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പദയാത്രയായാണ് നേതാക്കളും പ്രവർത്തകരും ഗാന്ധിപാര്‍ക്കിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.