വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരവസരം കൂടി; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേരുചേർക്കുന്നതിന് ഇന്ന് മുതൽ 31 വരെ വീണ്ടും അവസരം. പട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുള്ള അപേക്ഷകളും 27 മുതൽ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചിരുന്നു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ ഒന്നിന്‌ പ്രസിദ്ധീകരിച്ചിരുന്നു.

വോട്ടർപട്ടികയിൽ പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്താനും സ്ഥാനമാറ്റം നടത്താനും lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷകൾ നല്‍കേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ആക്ഷേപങ്ങൾ ഫോറം 5ലും ഫോറം 8ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് സമര്‍പ്പിക്കാൻ കഴിയും.

ഒക്ടോബർ 31 വരെയുള്ള അപേക്ഷകളും പരാതികളും പരിശോധിച്ച് നവംബര്‍ 10ന് സപ്ലിമെന്‍ററി പട്ടികകള്‍ പ്രസിദ്ധീകരിക്കാനാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിനായിരുന്നു പ്രസിദ്ധീകരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.