സൗമ്യയെ സി.പി.എം അംഗമാക്കി ​പോസ്​റ്റ്; യുവതിക്കെതിരെ പരാതി

തലശ്ശേരി: മാതാപിതാക്കളുടെയും മക്കളുടെയും ദുരൂഹമരണത്തിൽ അറസ്​റ്റിലായ പിണറായി പടന്നക്കര വണ്ണത്താൻ വീട്ടിൽ സൗമ്യയെ സി.പി.എം പിണറായി ലോക്കൽ കമ്മിറ്റി അംഗമായി ചിത്രീകരിച്ച്​ രാഷ്​ട്രീയ സേവികസമിതി നേതാവായ​ ലസിത പാലക്കൽ ഫേസ്​ബുക്കിലിട്ട പോസ്​റ്റ്​ വിവാദമായി.

ലസിതയുടെ ഫേസ്​ബുക്ക്​ ടൈം ലൈനിലാണ്​ സൗമ്യയുടെ ഫോ​േട്ടാ സഹിതമുള്ള പോസ്​റ്റിട്ടത്​. ‘‘പിണറായിയിലെ ലവൾ -ലോക്കൽ കമ്മിറ്റി അംഗമാണെന്ന്​ കേട്ടു’’ എന്ന വരിക​േളാടെയാണ്​ തുടക്കം. 

‘‘അവിഹിതബന്ധത്തെ എതിർത്തതിന് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ, സി.പി.എം പിണറായി ലോക്കൽ കമ്മിറ്റി അംഗം. ഇതാണ് സഖാവ്, ഇതാവണം സഖാവ്’’ എന്ന വരികളും ചേർത്തിട്ടുണ്ട്​. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന പോസ്​റ്റിട്ടതിന്​ ലസിത പാലക്കലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്​ സി.പി.എം. 

സൗമ്യ സി.പി.എം അനുഭാവിേപാലുമല്ല. കടുത്ത രാഷ്​ട്രീയവിരോധത്താൽ പാർട്ടിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നരീതിയിൽ ​േഫസ്​ബുക്കിലൂടെ ദുഷ്പ്രചാരണം നടത്തിയ ലസിത പാലക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യ​െപ്പട്ട്​ സി.പി.എം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത്​ രാജൻ മുഖ്യമന്ത്രിക്ക്​ പരാതി നൽകി. 

Tags:    
News Summary - lasitha palakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.