കേളകം: ആറളം വന്യ ജീവി സങ്കേതത്തിെൻറ ഉൾവനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ചീങ്കണ്ണിപ്പുഴയിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയോടു കൂടിയാണ് ചീങ്കണ്ണിപുഴയിൽ പൊടുന്നനെ മലവെള്ളപാച്ചിലുണ്ടായത്.
ഈ സമയത്ത് കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി ഈ പുഴയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. വെള്ളം പൊങ്ങിയതിനെ തുടർന്ന് പുഴക്കരയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.കേളകം പോലിസ് സമയേജിതമായി ഇടപെട്ട് ആളുകളെ ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.