???????? ??????????????????? ??????????

വൈത്തിരിയിൽ ഉരുൾപൊട്ടി

കൽപ്പറ്റ: വയനാട് ജില്ലയിലെ വൈത്തിരി കുറിച്യർമലയിൽ വീണ്ടും ഉരുൾപൊട്ടി. ആളപായമില്ല. തിങ്കളാഴ്ച രാത്രിയാണ് ഉരു ൾപൊട്ടലുണ്ടായത്. വൻശബ്ദവും കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രദേശത്ത് കന ത്ത മഴ ലഭിച്ചിരുന്നു.

കഴിഞ്ഞ പ്രളയകാലത്തും കുറിച്യർമലയിൽ ഉരുൾപൊട്ടലുണ്ടായിരുന്നു.

ലക്കിടിയിൽ തോ രാ മഴ
ലക്കിടി (വയനാട്): കഴിഞ്ഞ നാലു ദിവസങ്ങളായി ലക്കിടിയിലും പരിസര പ്രദേശങ്ങളിലും തോരാത്ത മഴയാണ് ലഭിക്കുന്നത്. ഇതോടൊപ്പം താമരശ്ശേരി ചുരത്തിലും ലക്കിടിയിലും കനത്ത കോടമഞ്ഞും അനുഭവപ്പെടുന്നുണ്ട്.

ലക്കിടിയിൽ മഴയുടെ അളവ് രേഖപ്പെടുത്താനുള്ള സംവിധാനമില്ല. നേരത്തെ ലക്കിടി പി.ഡബ്ള്യു.ഡി ഓഫീസിനോട് ചേർന്ന വർഷമാപിനി ആയിരുന്നു ലക്കിടിയിൽ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിന് ഉപയോഗിച്ചിരുന്നത്. എന്നാൽ ആഴ്ചകളായി ഇത് പ്രവർത്തനരഹിതമാണ്. പൂക്കോട് അനിമൽ സയൻസ് സർവകലയുടെ കീഴിലും ഒരു വർഷമാപിനിയുണ്ടെങ്കിലും കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണ്. ഇപ്പോൾ വൈത്തിരി താലൂക്ക് ഓഫീസിൽ മാത്രമാണ് മഴയുടെ അളവ് രേഖപ്പെടുത്തുന്നത്. വൈത്തിരിയിലാകട്ടെ ലക്കിടിയെ അപേക്ഷിച്ചു മഴ കുറവാണു താനും.

Tags:    
News Summary - land slide in vythiri wayanad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.