കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാൽ മേമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ
കേളകം (കണ്ണൂർ): കേളകം പഞ്ചായത്ത് അടയ്ക്കാത്തോട്ടിലെ വെണ്ടേക്കുംചാലിന് സമീപം മേമലയിൽ ഉരുൾപൊട്ടി ക്യഷി നാശം. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. വനത്തിലാണ് ഉരുൾപൊട്ടിയത്.
ഉരുൾപൊട്ടലിൽ മലയടിവാരത്തെ നിരവധി കർഷകരുടെ കാർഷിക വിളകൾ നശിച്ചു. മുമ്പും ഈ മേഖലയിൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്.
കനത്ത മഴയിൽ തകർന്ന കണിച്ചാർ എട്ടുകാലി മുക്കിലെ വയലിൽ മൈക്കിളിെൻറ വീട്
അതേസമയം, കനത്ത മഴയിൽ കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് എട്ടുകാലി മുക്കിലെ വയലിൽ മൈക്കിളിെൻറ വീട് തകർന്നു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. വീടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപെട്ടു.
കൊട്ടിയൂർ പാൽ ചുരത്തിൽ ആശ്രമം വളവിന് സമീപം മുളങ്കൂട്ടം ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സെപ്പട്ടു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തടസം നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
കൊട്ടിയൂർ -വയനാട്- ചുരം റോഡിലെ പാൽചുരത്തിൽ ആശ്രമം വളവിന് സമീപം ഇടിഞ്ഞ് വീണ മുളങ്കൂട്ടം നാട്ടുകാർ നീക്കം ചെയ്യുന്നു
വെള്ളിയാഴ്ച പാതയുടെ വിവിധ ഭാഗങ്ങളിൽ മലയിടിച്ചിലുണ്ടായിരുന്നു. വയനാട് ചുരം ഡിവിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാതയിലെ തടസ്സങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ തുടരുന്നതിനാൽ യാത്രക്കാർക്ക് ജാഗ്രത നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.