കുടുംബത്തിലുള്ളവരുടെ വസ്തുകൈമാറ്റം: രജിസ്ട്രേഷന്‍ ഫീസില്‍ അവ്യക്തത


തിരുവനന്തപുരം: കുടുംബത്തിലുള്ളവരുടെ വസ്തുകൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി ആയിരം രൂപയാക്കിയപ്പോള്‍ മിക്ക സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഈടാക്കുന്ന രജിസ്ട്രേഷന്‍ ഫീസ് ഒന്നില്‍ നിന്ന് രണ്ട് ശതമാനമായി വര്‍ധിച്ചു. ഉത്തരവിലെ അവ്യക്തതയാണ് ഇതിനു കാരണമായത്. മിക്ക സബ് രജിസ്ട്രാര്‍ ഓഫിസുകളിലും കുടുംബത്തിലുള്ളവരുടെ കൈമാറ്റങ്ങളായ ദാനം, ധനനിശ്ചയം, ഒഴിമുറി, ഭാഗപത്രം എന്നീ ആധാരങ്ങള്‍ക്ക് രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീസാണ് ഈടാക്കുന്നത്.

ചില ഓഫിസുകളില്‍ ഒരുശതമാനം ഫീസ് ഈടാക്കി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഈ ആധാരങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ തന്നെ സൂക്ഷിക്കുന്നു. ഫീസില്‍ വ്യക്തത വന്നശേഷമേ ആധാരം നല്‍കാനാകൂ എന്നാണ് ഇവര്‍ പറയുന്നത്.
ന്യായവിലയുടെ മൂന്ന് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായിരുന്നതാണ് പരമാവധി ആയിരം രൂപയായത്. എന്നാല്‍, അപ്പോള്‍ രജിസ്ട്രേഷന്‍ ഫീസ് ഒരുശതമാനമായിരുന്നു.

 

Tags:    
News Summary - land registration fee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.