കൈയേറ്റം: വി.എസിന്‍റെ നിലപാടിനെ പിന്തുണക്കുന്നു -കുമ്മനം 

കോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി. അന്‍വര്‍ എം.എൽ.എക്കുമെതിരെ ഉയര്‍ന്ന കൈയേറ്റ ആരോപണം അന്വേഷിക്കണമെന്ന ഭരണപരിഷ്‌കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദ​​െൻറ ആവശ്യത്തെ പിന്തുണക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോട്ടയത്ത്​ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയുടെയും അൻവറി​​െൻറയും കാര്യത്തിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മൂന്നാർ കൈയേറ്റത്തിലടക്കം മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും രണ്ട് തട്ടിലാണ്. ഇതിന് ഉദാഹരണമാണ് തോമസ് ചാണ്ടിക്കും അൻവറിനുമെതിരെയുള്ള പരാതി സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ കലക്​ടർമാരോട്​ റവന്യൂ മന്ത്രി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Land Encroachment: BJP State President Kummanam Rajasekharan Support VS Stand -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.