ലക്ഷദ്വീപിൽ നിരോധനാജ്ഞ; മഹാരാഷ്​ട്രയിൽനിന്നും തൊഴിലാളികളെ എത്തിച്ചതിൽ പ്രതി​േഷധം

തിരുവനന്തപുരം: കോവിഡ്​ പടരുന്ന സാഹചര്യത്തിൽ മുൻകരുതലിൻെറ ഭാഗമായി ലക്ഷദ്വീപ്​ അടച്ചു. പുറമെനിന്ന്​ ആളുകൾക്ക്​ ദ്വീപിൽ പ്രവേശനം നൽകിലെന്ന്​ ലക്ഷദ്വീപ്​ ഭരണകൂടം അറിയിച്ചു. മഹാരാഷ്​ട്രയിൽനിന്നും രണ്ടുപേരെ ലക്ഷദ്വീപിലെത്തിച്ചതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. തൊഴിലാളികളെ ദ്വീപിൽ ഇറക്കാതെയുള്ള പ്രതിഷേധം പുലർ​ച്ചെ വരെ നീണ്ടു.

ബംഗാരം ദ്വീപിൽ പുതുതായി നിർമിക്കുന്ന സ്വകാര്യ വിനോദ കേന്ദ്രത്തിൻെറ ജോലിക്കായാണ്​ മഹാരാഷ്​ട്ര തൊഴിലാളികളെ ഹെലികോപ്​റ്ററിൽ എത്തിച്ചത്​. ഇവരിലൊരാൾ പനിയുടെ ലക്ഷണം കാണിച്ചതോടെ ഇയാളെ അഗത്തി ദ്വീപിലെ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന്​ ഇവരെ ഇന്നു തന്നെ തിരിച്ചയക്കാനാണ്​ തീരുമാനം.

നേര​ത്തേ തന്നെ ലക്ഷദ്വീപിൽ വിനോദ സഞ്ചാരികൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. വിദേശികൾക്കാണ്​ ആദ്യം വിലക്ക്​ ഏർപ്പെടുത്തിയത്​. പിന്നീട്​ ആഭ്യന്തര സഞ്ചാരികൾക്കും വിലക്ക്​ ഏർപ്പെടുത്തുകയായിരുന്നു. നിരോധനം ഈ മാസം 31 വരെ നീളും. ദ്വീപിലെ ടൂർ പാക്കേജുകൾ ബുക്ക്​ ചെയ്​തിരിക്കുന്നവർക്ക്​ പണം തിരികെ നൽകു​െമന്ന്​ ലക്ഷദ്വീപ്​ ടൂറിസം വകുപ്പ്​ അറിയിച്ചിരുന്നു.


Tags:    
News Summary - Lakshadweep bans entry of outsiders -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.