നിയമലംഘനം: പി.വി അൻവറിനെതിരെ അന്വേഷണം നടത്തും -തൊഴിൽ മന്ത്രി 

കോഴിക്കോട്: നിലമ്പൂർ എം.എൽ.എ പി.വി അൻവർ തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ. നിയമം ലംഘിച്ചെന്ന തരത്തിൽ പരാതി ലഭിച്ചിട്ടില്ല. എന്നാൽ, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതെന്നും ടി.പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. 

പി.വി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പി.വി നാചുറൽ പാർക്ക്, മഞ്ചേരിയിലെ സിൽസില പാർക്ക് എന്നിവിടങ്ങളിൽ തൊഴിലാളികൾക്കുള്ള പ്രൊവിഡന്‍റ് ഫണ്ട്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. രണ്ട് പാർക്കുകളും ഇ.എസ്​.​െഎ നിയമപ്രകാരം രജിസ്​റ്റർ ചെയ്​തിട്ടില്ല. ഇ.എസ്.ഐ മേഖലാ ഒാഫീസിൽ നിന്നാണ് രണ്ടു സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചത്.

ത​​​​​ന്‍റെ ഒരു പാർക്കിൽ നൂറു കണക്കിന്​ ജീവനക്കാരുണ്ടെന്നായിരുന്നു അൻവറി​​​​​ന്‍റെ അവകാശവാദം. അങ്ങനെയെങ്കിൽ സ്ഥാപനം ഇ.എസ്​.​െഎയുടെ അടിസ്ഥാനത്തിൽ രജിസ്​റ്റർ ചെയ്യേണ്ടതാണ്. പത്തോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികൾ ഇ.എസ്.ഐ ആനുകൂല്യവും 20 ജോലിക്കാരുണ്ടെങ്കിൽ പ്രൊവിഡന്‍റ് ഫണ്ട് ആനുകൂല്യവും ഉറപ്പാക്കണമെന്നാണ് നിലവിലെ നിയമം. നിയമലംഘനം നടത്തിയിട്ടുള്ള കമ്പനി ഉടമക്കെതിരെ ഇ.എസ്.ഐ കോർപറേഷന് നടപടി സ്വീകരിക്കാൻ സാധിക്കും.

Tags:    
News Summary - Labour Law Violation: Govt will Inspection against PV Anvar MLA says Minister TP Ramakrishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.