ഖുർആൻ ഒളിച്ചു കൊണ്ടുവരേണ്ട സാധനമല്ല; മന്ത്രി ജലീലിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്​: വിശുദ്ധ ഖുർആൻ ഒളിച്ചു കൊണ്ടുവരേണ്ടതല്ലെന്നും അത്​ മതവിശ്വാസികളോട്​ ചെയ്​ത അനീതിയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ മന്ത്രി കെ.ടി. ജലീലി​െൻറ വിശദീകരണത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രസിൽ നിന്നുള്ള വാഹനത്തിൽ എടപ്പാളിലേക്ക്​ കൊണ്ടുവന്നത്​ ഖുർആ​െൻറ പതിപ്പുകളാണെന്ന്​ മന്ത്രി പറഞ്ഞിരുന്നു.

വിശുദ്ധ ഖുർആൻ ആർക്കും കൊണ്ടുവരാവുന്നതും വിതരണം ചെയ്യാവുന്നതും ആണെന്ന്​ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളരെ സുതാര്യമായി അങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കെ അതിലൊരു ദുഷിപ്പ്​ കേൾപ്പിച്ചത്​ മതവിശ്വാസികളോട്​ ചെയ്​ത അനീതിയാണ്​. മതഗ്രന്ഥത്തെ വിവാദങ്ങളിലേക്ക്​ കൊണ്ടുപോയത്​ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.