കു​ന്ദ​മം​ഗ​ല​ത്ത് ദേ​ശീ​യ​ പാ​ത​യി​ൽ വ​യ​നാ​ട് റോ​ഡി​ലു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് 

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കുന്ദമംഗലം

കു​ന്ദ​മം​ഗ​ലം: മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത രീ​തി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി കു​ന്ദ​മം​ഗ​ലം ടൗ​ൺ. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി കു​ന്ദ​മം​ഗ​ലം അ​ങ്ങാ​ടി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക് എ​ത്തി​യ​തോ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ നീ​ണ്ട വാ​ഹ​ന​ങ്ങ​ളു​ടെ നി​ര ദേ​ശീ​യ​പാ​ത​യി​ൽ നി​ത്യ കാ​ഴ്ച​യാ​ണ്. സ്കൂ​ളു​ക​ളി​ലേ​ക്കും ഓ​ഫി​സു​ക​ളി​ലേ​ക്കും മ​റ്റും പോ​കു​ന്ന​വ​ർ ദു​രി​ത​ത്തി​ലാ​യി. സ്കൂ​ളു​ക​ൾ ഓ​ണാ​വ​ധി​ക്ക് വെ​ള്ളി​യാ​ഴ്ച അ​ട​ച്ച​തി​നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഓ​ണ വി​പ​ണി​യി​ലേ​ക്ക് ആ​ളു​ക​ൾ കു​ടും​ബ സ​മേ​തം വ​രു​മ്പോ​ൾ വീ​ണ്ടും വ​ലി​യ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഓ​ണ​വി​പ​ണി കൂ​ടു​ത​ൽ സ​ജീ​വ​മാ​കും.

മു​ക്കം റോ​ഡ് ജ​ങ്ഷ​ൻ, എം.​എ​ൽ.​എ റോ​ഡ് (പെ​രി​ങ്ങൊ​ളം റോ​ഡ്) ജ​ങ്ഷ​ൻ, കോ​ര​ങ്ക​ണ്ടി റോ​ഡ് ജ​ങ്ഷ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ഒ​രേ സ​മ​യ​ത്ത് കൃ​ത്യ​മാ​യ ട്രാ​ഫി​ക് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. നേ​ര​ത്തെ സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം-​വ​രി​യ​ട്ട്യാ​ക്ക്-​താ​മ​ര​ശ്ശേ​രി റോ​ഡ് ന​വീ​ക​രി​ച്ച​തി​ന് ശേ​ഷം ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് നേ​രി​യ ശ​മ​നം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വീ​ണ്ടും വ​ലി​യ ഗ​താ​ഗ​ത​കു​രു​ക്ക് ആ​ണ് ഉ​ണ്ടാ​കു​ന്ന​ത്. സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം-​വ​രി​യ​ട്ട്യാ​ക്ക്-​താ​മ​ര​ശ്ശേ​രി റോ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന പെ​രി​ങ്ങൊ​ളം അ​ങ്ങാ​ടി​യി​ലും മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ൽ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന റോ​ഡി​ലാ​ണ് വ​ലി​യ ബ്ലോ​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. പ​ന്തീ​ർ​പ്പാ​ടം അ​ങ്ങാ​ടി വ​രെ ചി​ല സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ഉ​ണ്ടാ​കാ​റു​ണ്ട്. നി​ത്യേ​ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​യ​നാ​ട്ടി​ൽ നി​ന്നും മ​റ്റു​മാ​യി വ​രു​ന്ന നി​ര​വ​ധി ആം​ബു​ല​ൻ​സു​ക​ളാ​ണ് ഗ​താ​ഗ​ത​കു​രു​ക്കി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ ഒ​രു​ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​ൾ തെ​റ്റി​ച്ച് മൂ​ന്നും നാ​ലും ലൈ​നു​ക​ളാ​യി പോ​കു​ന്ന​തും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്നു.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ റോ​ഡ് മു​റി​ച്ചു ക​ട​ന്ന് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തും തി​രി​ച്ച് ഇ​റ​ങ്ങു​ന്ന​തും ബ്ലോ​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട് എ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ റോ​ഡി​ൽ നി​ർ​ത്തു​ന്ന​തും ബ്ലോ​ക്ക് ഉ​ണ്ടാ​ക്കു​ന്നു. അ​ങ്ങാ​ടി​യി​ലൂ​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​നോ യാ​ത്ര ചെ​യ്യാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. അ​ങ്ങാ​ടി​യി​ൽ പ​ല​യി​ട​ത്തും സീ​ബ്ര ലൈ​നു​ക​ൾ മാ​ഞ്ഞു​പോ​യി​ട്ടു​ണ്ട്. കു​ന്ദ​മം​ഗ​ല​ത്ത് കാ​ര​ന്തൂ​ർ-​പ​ട​നി​ലം തീ​ര​ദേ​ശ ബൈ​പാ​സ് റോ​ഡ് ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​ത് വ്യാ​പാ​രി​ക​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Kundamangalam Hit by Traffic Jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.