കോഴിക്കോട്: മലബാറിലെ ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ലുലുമാളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ ഒരുങ്ങും. ഓണാഘോഷത്തോട് അനുബദ്ധിച്ച് വിവിധ കലാപരിപടികളാണ് ഓഗസ്റ്റ് 28 വരെയുള്ള ദിവസങ്ങളിലായി മാളിൽ അരങ്ങേറുന്നത്. 21ന് തിരുവാതിര, പുലിക്കളി എന്നിവ അരങ്ങേറും. 22ന് അക്കോസോമാനിയാക്കിന്റെ സംഗിതവിരുന്ന്, 23ന് പായസ പെരുമ, 25ന് കുട്ടി മാവേലി, 26തിരുവോണ ദിനത്തിൽ മെഗാ കേരള ആർട്ട് ഫ്യൂഷൻ, 27ന് ശിങ്കാരിമേളം, 28ന് ബാൻഡ് പെർഫോമൻസ് എന്നിവ അരങ്ങേറും.
ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവവും തുടരുകയാണ്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകൾ, ലുലു ഡെയ്ലി എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും.
ഭാഗ്യശാലികൾക്ക് 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം സ്വർണനാണയങ്ങൾ,എൽ.ഇ.ഡി ടി.വികൾ,സ്മാർട്ട്ഫോണുകൾ, ഗിഫ്റ്റ് കാർഡുകൾ, ട്രോളി ഫ്രീ ഷോപ്പിംഗ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും നേടാൻ ഓണക്കാല ഷോപ്പിങ്ങിലൂടെ സാധിക്കും. നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി ഉത്പ്പന്നങ്ങൾ, പഴം, പച്ചക്കറി അടക്കം വിലക്കുറവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുങ്ങുന്നു.
മുതിർന്നവരുടെ മുതൽ കുട്ടികളുടെ വരെ ഉൾപ്പെടുന്ന വിവിധ ബ്രാൻഡുകളുടെ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോറിലും ഓണം സെയിൽ തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും, മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയ്ക്കും വിലക്കുറവാണ് ലുലു കണക്ടിൽ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.