നെ​ഹ്​​റു​ട്രോ​ഫി വ​ള്ളം​ക​ളി​ക്കാ​യി പു​ന്ന​മ​ട​യി​ലെ ഫി​നി​ഷി​ങ്​ പോ​യ​ന്‍റി​ൽ വ​ള്ള​ത്തി​ലെ​ത്തി അ​വ​സാ​ന​വ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു. പ്ര​ധാ​ന​വേ​ദി​യാ​യ നെ​ഹ്​​റു​ട്രോ​ഫി പ​വ​ലി​യ​നും കാ​ണാം

പുന്നമടയിൽ ഇന്ന് തീപാറും വള്ളംകളി പോരാട്ടം

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യു​ടെ മാ​ന​ത്ത്​ ശ​നി​യാ​ഴ്ച നെ​ഹ്​​റു​ ട്രോ​ഫി​യു​ടെ ആ​ര​വ​ങ്ങ​ൾ നി​റ​യും. പു​ന്ന​മ​ട​യു​ടെ തീ​പാ​റു​ന്ന ട്രാ​ക്കി​ൽ ‘ജ​ല​രാ​ജാ​ക്ക​മാ​ർ’ കൊ​മ്പു​കോ​ർ​ക്കു​മ്പോ​ൾ ആ​രാ​കും ക​പ്പു​യ​ർ​ത്തു​ക​യെ​ന്ന ചോ​ദ്യ​മാ​ണ്​ വ​ള്ളം​ക​ളി പ്രേ​മി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. സ​മ്മാ​ന​ത്തു​ക നാ​ലി​ര​ട്ടി​യാ​ക്കി​യ​തോ​ടെ ഹീ​റ്റ്​​സി​ൽ മി​ക​ച്ച​സ​മ​യം ക​ണ്ടെ​ത്തി ഫൈ​ന​ൽ ഉ​റ​പ്പി​ക്കു​ക​യാ​ണ്​ ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ​യും ക്ല​ബു​കാ​രു​ടെ​യും പ്ര​ധാ​ന​ക​ട​മ്പ.

ഏ​റ്റ​വും കു​റ​ഞ്ഞ​സ​മ​യ​ത്ത്​ ഫി​നി​ഷ്​ ചെ​യ്യു​ന്ന ഒ​മ്പ​ത്​ വ​ള്ള​ങ്ങ​ൾ​ക്കാ​ണ് ചാ​മ്പ്യ​ൻ​സ്​ ബോ​ട്ട്​ ലീ​ഗി​ൽ പ​​​​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ​അ​തി​നാ​ൽ ഒ​മ്പ​ത്​ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ മ​ത്സ​രം ക​ടു​ക്കും. മൂ​ന്ന്​ പു​തി​യ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളാ​ണ്​ ഇ​ക്കു​റി പോ​രി​നി​റ​ങ്ങു​ന്ന​ത്. അ​രോ​മ, പു​ണ്യാ​ള​ൻ നി​ര​ണം, ആ​ർ​പ്പൂ​ക്ക​ര എ​ന്നി​വ​യാ​ണ​ത്.

ക​ഴി​ഞ്ഞ​ത​വ​ണ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​ത്ത്​ എ​ത്തി​യ ന​ടു​ഭാ​ഗം ചു​ണ്ട​നും (പി.​ബി.​സി പു​ന്ന​മ​ട) തു​ട​ർ​ച്ച​യാ​യി അ​ഞ്ച്​ കി​രീ​ടം നേ​ടി​യ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട്​ ക്ല​ബ്​ തു​ഴ​യു​ന്ന മേ​ൽ​പാ​ടം ചു​ണ്ട​നും മൂ​ന്നാം ഹീ​റ്റ്​​സി​ലാ​ണ്​ മ​ത്സ​രി​ക്കു​ക. ഫൈ​ന​ലി​ൽ യോ​ഗ്യ​ത​ക്കാ​യി പൊ​രി​ഞ്ഞ പോ​രാ​ട്ട​മാ​​​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കാ​ണി​ക​ൾ കാ​ത്തി​രി​ക്കു​ന്ന മ​ത്സ​ര​മാ​ണി​ത്. ഒ​ന്നാം​ഹീ​റ്റ്​​സ്​ മ​ത്സ​ര​വും പ്ര​വ​ച​നാ​തീ​ത​മാ​കും.

2024ൽ 000.5 ​മി​ല്ലി സെ​ക്ക​ൻ​ഡി​ന്​ ന​ഷ്​​ട​മാ​യ കി​രീ​ടം വീ​യ​പു​രം ചു​ണ്ട​ൻ തി​രി​ച്ചു​പി​ടി​ച്ച​ത്​ ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്. അ​ന്ന്​ തു​ഴ​യെ​റി​ഞ്ഞ​ത്​ കൈ​ന​ക​രി വി​ല്ലേ​ജ്​ ബോ​ട്ട്​ ക്ല​ബാ​ണ്. അ​വ​ർ ഇ​ക്കു​റി തു​ഴ​യെ​റി​യു​ന്ന​ത്​ ത​ല​വ​ടി ചു​ണ്ട​നി​ലാ​ണ്. വ​ലി​യ ആ​രാ​ധ​ക​രു​ള്ള യു.​ബി.​സി കൈ​ന​ക​രി​യു​ടെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ​നി​ന്ന്​ പി​റ​വി​യെ​ടു​ത്ത യു.​ബി.​സി കൈ​ന​ക​രി എ​ഫ്.​സി​യെ​ന്ന പു​തി​യ ടീ​മി​നെ രൂ​പ​പ്പെ​ടു​ത്തി​യാ​ണ്​ വീ​യ​പു​രം ചു​ണ്ട​ൻ വീ​ണ്ടും ക​പ്പു​യ​ർ​ത്താ​ൻ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. അ​തി​നാ​ൽ ഒ​ന്നാം​ഹീ​റ്റ്​​സും ​പൊ​ടി​പാ​റും.

നാ​ലാം​ഹീ​റ്റ്​​സി​ൽ ക​രു​ത്ത​രാ​യ കാ​രി​ച്ചാ​ലും ചെ​റു​ത​ന​യും അ​രോ​മ​യും ഒ​ന്നി​ച്ചെ​ത്തു​ന്നു. 10വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം നാ​ട്ട​കം ബോ​ട്ട്​ ക്ല​ബ്​ തു​ഴ​യു​ന്ന ചെ​റു​ത​ന ചു​ണ്ട​നും 16 ത​വ​ണ നെ​ഹ്​​റു ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ (തെ​ക്കേ​ക്ക​ര​ബോ​ട്ട് ക്ല​ബ്-​ടി.​ബി.​സി) നേ​ർ​ക്കു​നേ​ർ പൊ​രു​തു​മ്പോ​ൾ. മി​ക​ച്ച ഫോ​മി​ൽ ക​ന്നി​യ​ങ്ക​ത്തി​ന്​ ഇ​റ​ങ്ങു​ന്ന അ​രോ​മ​യാ​ണ്​ എ​തി​രാ​ളി.

ര​ണ്ടു​മാ​സം മു​മ്പ്​ നീ​റ്റി​ലി​റ​ക്കി​യ ചു​ണ്ട​ൻ ച​മ്പ​ക്കു​ളം മൂ​ലം​വ​ള്ളം ക​ളി​യി​ൽ കി​രീ​ടം നേ​ടി​യാ​ണ്​ പു​ന്ന​മ​ട​യി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. കോ​ട്ട​യ​ത്തി​ന്‍റെ പു​ത്ത​ൻ​വ​ള്ള​ങ്ങ​ളാ​യ ആ​ർ​പ്പൂ​ക്ക​ര ചു​ണ്ട​നും (ഇ​മ്മാ​നു​വ​ൽ ബോ​ട്ട് ക്ല​ബ് കു​മ​ര​കം) പു​ണ്യാ​ള​ൻ നി​ര​ണ​വും (കു​മ​ര​കം ടൗ​ൺ ബോ​ട്ട് ക്ല​ബ്ബ്) നേ​ർ​ക്കു​നേ​ർ എ​ത്തു​ന്ന ഹീ​റ്റ്​​സ് അ​ഞ്ചി​ലും മ​ത്സ​രം പൊ​ടി​പാ​റും. സ്റ്റാ​ർ​ട്ടി​ങും സ​മ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​വും കി​ട്ടു​ന്ന​വ​ർ പൊ​രു​തി മു​ന്നേ​റും. അ​തി​നാ​ൽ മ​റ്റ്​ വ​ള്ള​​ങ്ങ​ളെ​യും എ​ഴു​തി ത​ള്ളാ​നാ​വി​ല്ല.

ആ​ല​പ്പു​ഴയിൽ ഇ​ന്ന്​ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച്​ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ വാ​ഹ​ന ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം. ജി​ല്ല കോ​ട​തി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ അ​ന്നേ​ദി​വ​സം ഉ​ച്ച​ക്ക്​ ഒ​ന്ന്​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ ആ​ല​പ്പു​ഴ സ്റ്റാ​ൻ​ഡി​ലേ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ക​ട​ത്തി​വി​ടി​ല്ല. ഈ​സ​മ​യം സ​ർ​വി​സ്​ ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ ക​ല്ലു​പാ​ല​ത്തു​നി​ന്ന്​ വ​ട​ക്കോ​ട്ടും പി​ച്ചു​അ​യ്യ​ർ ജ​ങ്​​ഷ​ന്​ കി​ഴ​ക്കോ​ട്ടും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ശ​വ​ക്കോ​ട്ട​പ്പാ​ലം വ​ട​ക്കേ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ കി​ഴ​ക്കോ​ട്ട് തി​രി​ഞ്ഞ് മ​ട്ടാ​ഞ്ചേ​രി പാ​ലം, വ​ഴി​ച്ചേ​രി പാ​ലം വ​ഴി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം വൈ.​എം.​സി.​എ ജ​ങ്​​ഷ​ൻ, ജ​ന​റ​ൽ ആ​ശു​പ​ത്രി ജ​ങ്​​ഷ​ൻ വ​ഴി തെ​ക്കു ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി ജ​ങ്​​ഷ​ൻ, വൈ.​എം.​സി.​എ ജ​ങ്​​ഷ​ൻ വ​ഴി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി ആ​ള​യി​റ​ക്കി ശ​വ​ക്കോ​ട്ട​പ്പാ​ലം തെ​ക്കേ ജ​ങ്​​ഷ​ൻ വ​ഴി എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡി​ലൂ​ടെ വ​രു​ന്ന കെ.​എ​സ്.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ ആ​ല​പ്പു​ഴ സ്റ്റാ​ൻ​ഡി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കേ​ണ്ട​വ കൈ​ത​വ​ന ജ​ങ്​​ഷ​നി​ൽ നി​ന്നും പ​ഴ​വീ​ട്, കൊ​ട്ടാ​രം ജ​ങ്​​ഷ​നി​ലെ​ത്തി ആ​ളു​ക​ളെ​യി​റ​ക്കി​യ ശേ​ഷം ജ​ന​റ​ൽ ആ​ശു​പ​ത്രി തെ​ക്കേ ജ​ങ്​​ഷ​ൻ, ച​ങ്ങ​നാ​ശ്ശേ​രി ജ​ങ്​​ഷ​ൻ വ​ഴി തി​രി​കെ പോ​ക​ണം.

നെ​ഹ്റു ട്രോ​ഫി വ​ള്ളം ക​ളി കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ റി​ക്രി​യേ​ഷ​ൻ ഗ്രൗ​ണ്ടി​ലും ആ​ല​പ്പു​ഴ ബീ​ച്ച്‌ പൊ​ലീ​സ്​ എ​യ്‌​ഡ്‌ പോ​സ്റ്റി​ന് തെ​ക്കു​വ​ശം എ​ലി​വേ​റ്റ​ഡ് ബൈ​പാ​സി​ന് താ​ഴെ​യും പാ​ർ​ക്ക് ചെ​യ്യ​ണം. ആ​ല​പ്പു​ഴ പൊ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത് നി​ന്നും നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ബോ​ട്ട് ജെ​ട്ടി ഭാ​ഗ​ത്തേ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ഫീ​ഡ​ർ ബ​സ് സ​ർ​വി​സ്​ ന​ട​ത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.