നാ​ഗ​മ്പ​ട​ത്തെ കു​ടും​ബ​ശ്രീ ദേ​ശീ​യ സ​ര​സ്സ്​ മേ​ള​യു​ടെ ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച ഇ​രു​പ​ത​ടി ഉ​യ​ര​ത്തി​ലെ കൂ​റ്റ​ൻ സാ​ന്താ​ക്ലോ​സ്‌

‘സരസ്സി’നെ നെഞ്ചേറ്റി കോട്ടയം; അഞ്ചുദിവസത്തെ വരുമാനം 3.06 കോടി

കോട്ടയം: കുടുംബശ്രീ ദേശീയ സരസ്സ് മേളയെ ജില്ല ഹൃദയത്തോട് ചേർത്തപ്പോൾ അഞ്ചുദിവസം കൊണ്ട് കുടുംബശ്രീ സംരംഭകർ നേടിയത് 3.06 കോടിയുടെ വരുമാനം.19 വരെയുള്ള കണക്കുപ്രകാരം 2.68 കോടിയാണ് 245 പ്രദർശന വിപണന സ്റ്റാളുകളിൽനിന്ന് മാത്രമുള്ള വരുമാനം.

സരസ്സിലെ ഭക്ഷണവൈവിധ്യത്തിനും മികച്ച ജനപിന്തുണയാണ് ലഭിച്ചത്. 37.83 ലക്ഷം രൂപയാണ് ലഭിച്ചത്. മേള ആരംഭിച്ച 15ന് 17.67 ലക്ഷവും 16ന് 40.38 ലക്ഷവും 17ന് 75.93 ലക്ഷവും 18ന് 92.76 ലക്ഷവും 19ന് 79.68 ലക്ഷവും രൂപയുടെ വിൽപന വിവിധ സ്റ്റാളുകളിൽ നടന്നു. മേള പൊടിപൊടിച്ചത് ഞായറാഴ്ചയായിരുന്നു.

92,76,090 രൂപയുടെ വരുമാനം ലഭിച്ചു. ഇതിൽ 81,11,880 രൂപ പ്രദർശനസ്റ്റാളുകൾക്കും 11,64,210 രൂപ ഭക്ഷ്യമേളക്കുമാണ് ലഭിച്ചത്. പ്രദർശനവിപണന സ്റ്റാളുകളിൽ സ്റ്റാറായത് എറണാകുളത്തുനിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളാണ്. 4,60,515 രൂപയാണ് ഇതുവരെയുള്ള വരുമാനം. മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ സ്റ്റാളുകളിൽ മഹാരാഷ്ട്രയിൽനിന്നുള്ള ഡ്രൈ ഫ്രൂട്ട്‌സിനും ജനങ്ങൾക്കിടയിൽ ഏറെ പ്രിയമുണ്ട്.

4,36,500 രൂപയാണ് ഇവർക്ക് ലഭിച്ചത്. മഹാരാഷ്ട്രയിലെ തുണിത്തരങ്ങൾക്കും ഉണക്കമുന്തിരിക്കും ആവശ്യക്കാരുണ്ട്. തൃശൂരിൽനിന്നെത്തിയ കുടുംബശ്രീ വസ്ത്രവിപണസ്റ്റാളുകൾക്കും മികച്ചനേട്ടം കൈവരിക്കാനായി. ഭക്ഷ്യമേളയിൽ ഗോളടിച്ചത് കണ്ണൂർ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരാണ്, 5.7 ലക്ഷം രൂപയുടെ വിൽപന നടത്തി.

ഇതരസംസ്ഥാനത്തുള്ള ഭക്ഷണങ്ങളിൽ കോട്ടയത്തുകാർക്ക് പ്രിയം പഞ്ചാബി രുചിയാണ്. ജനങ്ങൾ വലിയ പിന്തുണയാണ് നൽകുന്നതെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പറഞ്ഞു. 24 വരെയാണ് മേള. രാവിലെ 10 മുതൽ രാത്രി 10വരെയാണ് പ്രവർത്തനസമയം. പ്രവേശനം സൗജന്യമാണ്. 

സരസ്സിൽ ഇന്ന്

കോട്ടയം: നാഗമ്പടത്ത് നടക്കുന്ന കുടുംബശ്രീ സരസ്സ് മേളയിൽ വ്യാഴാഴ്ച രാവിലെ 10ന് കുടുംബശ്രീ നയിക്കുന്ന സംഗീത പരിപാടി നടക്കും. രാവിലെ 10.30ന് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളിൽനിന്നുള്ള കലാപരിപാടികളും ഉച്ചക്ക് രണ്ടിന് താരോത്സവും മെഗാഷോയും വൈകീട്ട് നാലിന് ചെല്ലാനം ബഡ്സ് സ്‌കൂളി‍െൻറ നൃത്തശിൽപവും നടക്കും. അഞ്ചിന് ഷെബീർ അലിയുടെയും സംഘത്തി‍െൻറയും ഗസൽ സന്ധ്യയും വൈകീട്ട് ഏഴിന് പുന്നപ്ര നെയ്തൽ നാടകസമിതിയുടെ നാടകം ‘കക്കുകളി’യുമാണ് നടക്കുക.

Tags:    
News Summary - Kudumbashree National Saras fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.