എല്ലാ വർഗീയ വാദികളും ശബരിമല സന്ദർശിക്കണം: ജലീൽ

പത്തനംതിട്ട: ചരിത്രം കുറിച്ച്​ തദ്ദേശസ്വയംഭരണ, ഹജ്ജ്-വഖഫ്​ വകുപ്പ്​ മന്ത്രി കെ.ടി ജലീൽ ശബരിമലയിൽ സന്ദർശനം നടത്തി. മതമൈത്രിയുടെയും മതസൗഹാർദത്തി​​െൻറയും ശ്രീ​കോവിലാണ്​ അയ്യപ്പ സന്നിധാനമെന്ന്​ കെ.ടി ജലീൽ പ്രതികരിച്ചു. പതിനെട്ടാം പടിയുടെ​ തൊട്ടു മുന്നിലായാണ്​ വാവരുടെ നട. മത–ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശിക്കാവുന്ന ഒരിടമാണ്​ ശബരിമലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു മതവിശ്വാസികൾക്ക്​ ഇവിടെ ഏതറ്റം വരെ പോകാവോ അവിടം വരെ ഏതൊരു വിശ്വാസിക്കും കടന്ന്​ ചെല്ലാനാകും. അയ്യപ്പ​േൻറയും വാവരുടേയും കഥകൾ തന്നിൽ ഉണർത്തുന്നത്​ മമ്പുറം സയ്യിദ്​ അലവി തങ്ങളുടേയും അദ്ദേഹത്തി​​െൻറ കാര്യസ്​ഥനായിരുന്ന കോന്തു നായരുടേയും ചരിത്രമാണെന്ന്​ അദ്ദേഹം 'മാധ്യമത്തോട്​' പറഞ്ഞു.

ശബരിമല മണ്ഡല-മകരവിളക്ക്​ സൗകര്യങ്ങളുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച്​ ചേർത്ത യോഗത്തിൽ പ​െങ്കടുക്കാനാണ്​​ മന്ത്രി കെ.ടി ജലീൽ സന്നിധാനത്തെത്തിയത്​.

എല്ലാ മതത്തിലുള്ള വർഗീയ വാദികളും ശബരിമല സന്ദർശിക്കണം. ഇന്നലെകളിൽ നിലനിന്ന മതമൈ​ത്രിയുടെ ഉദാത്തമായ സന്ദേശം മനസിൽ പേറിയേ ഒരാൾക്ക്​ മലയിറങ്ങാനാവുമെന്നും ഹജ്ജ്​-വഖഫ്​ വകുപ്പ്​ മന്ത്രി കൂടിയായ കെ.ടി ജലീൽ വ്യക്​തമാക്കി.

 

Tags:    
News Summary - kt jaleel visit shabharimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.