കോഴിക്കോട്: ഇടതുചേരിക്കും സി.പി.എമ്മിനും മതന്യൂനപക്ഷങ്ങളോട് സംവദിക്കാൻ ന്യൂനപക്ഷ പാർട്ടികളുടെ ആവശ്യമില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. ലീഗിെൻറ അപ്രമാദിത്വത്തിന് തടയിടാൻ തന്നെ മുന്നിൽനിർത്തി രാഷ്ട്രീയ പാർട്ടി സംവിധാനത്തിന് സി.പി.എം ശ്രമം എന്ന വാർത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടയാളന്മാരില്ലാതെ നേരിട്ടാണ് സി.പി.എം ഏത് ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരം നീക്കവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് സത്യത്തിെൻറ അംശംപോലുമില്ല. ഭൂരിപക്ഷ വർഗീയത ശക്തിപ്പെടുന്ന ഘട്ടത്തിൽ ഇത്തരം വാർത്തകളുടെ പ്രചാരംപോലും അതിന് ഉൗർജം പകരാനേ സഹായകമാകൂ.
സെക്യുലർ പ്ലാറ്റ്ഫോമിലാണ് ന്യൂനപക്ഷ പ്രശ്നങ്ങൾ അവതരിപ്പിക്കേണ്ടതും ചർച്ചചെയ്യേണ്ടതും. ഒാരോ വിശ്വാസ സമൂഹവും അവരവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പ്രത്യേകം പ്ലാറ്റ്ഫോമുകളുണ്ടാക്കിയാൽ ആത്യന്തികമായി അത് മതേതരത്വത്തെ ദുർബലപ്പെടുത്തും- അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.