ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ട്വീറ്റ്​; കെ.എസ്​.യുവി​െൻറ ട്വിറ്റർ അക്കൗണ്ട്​ റദ്ദാക്കി

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകൾ​ക്കെതിരെ ട്വീറ്റ്​ ചെയ്​തതിന്​ കെ.എസ്.യുവിന്‍റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെയായിരുന്നു കെ.എസ്​.യുവി​െൻറ ട്വീറ്റ്. ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെയും, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്‍റേയും നടപടികള്‍ അവസാനിപ്പിക്കുക എന്നായിരുന്നു ട്വീറ്റ്.

കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക അക്കൗണ്ടാണ് റദ്ദാക്കിയത്. സംഭവത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് ഫെയ്സ്ബുക്കിലൂടെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി.

മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗം ബാധിച്ച്​ മരിച്ചതോടെയാണ് ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിനെ കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപി​െൻറ അഡ്മിനിസ്ട്രേറ്ററാക്കിയത്​.

Tags:    
News Summary - ksu twitter account suspended for tweeting agaisnt lakshadweep admin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.