കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സോൺ തലങ്ങളിൽ സംഘടിപ്പിച്ച കലോത്സവങ്ങളിൽ പരക്കെ സംഘർഷം. തൃശൂരില്‍ നടന്ന ഡി സോണ്‍, വയനാട്ടിൽ നടന്ന എഫ് സോൺ, പാലക്കാട് മണ്ണാര്‍ക്കാട് നടക്കുന്ന എ സോണ്‍, കോഴിക്കോട് നടക്കുന്ന ബി സോണ്‍ കലോത്സവങ്ങളിലാണ് സംഘര്‍ഷം. കോഴിക്കോട് പുളിയകാവ് കോളജില്‍ നടക്കുന്ന ബി സോണ്‍ കലോത്സവത്തിനിടെ രാത്രി 12 മണിക്ക് നാടക മത്സരം വേദിയില്‍ പുരോഗമിക്കവെയായിരുന്നു എസ്എഫ്‌ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷമുണ്ടായത്. നാടകം അവസാനിക്കുന്നതിന് മുമ്പ് കര്‍ട്ടന്‍ താഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ നീക്കിയത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
പാലക്കാട് മണ്ണാര്‍ക്കാട് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിൽ സംഘാടകരും യൂണിയന്‍ ഭാരവാഹികളും തമ്മിലായിരുന്നു സംഘര്‍ഷം. മത്സരഫലത്തെ ചൊല്ലിയുടെ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. സംഘാടകരായ യു.ഡി.എസ്.എഫ് നേതാക്കളും ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ മത്സരാർത്ഥികളും യൂണിയൻ ഭാരവാഹികളും തമ്മിലുള്ള വാക്കേറ്റം ആണ് സംഘർഷത്തിലേക്ക് നയിച്ചത്.
അതിനിടെ, കഴിഞ്ഞ ദിവസം മാളയിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തിലെ സംഘര്‍ഷത്തില്‍ 10 എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസെടുത്തു. കെഎസ്‌യു നേതാവ് ഷാജിയുടെയും എം.എസ്.എഫ് നേതാവ് നിത ഫാത്തിമയുടെയും പരാതിയിലാണ് നടപടി. പരാതിയിലാണ് നടപടി. സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വേദി ഒന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആര്‍. പെണ്‍കുട്ടികളെ അസഭ്യം വിളിച്ചുവെന്നും സംഘര്‍ഷത്തിനിടെ തന്റെ കാല്‍ തല്ലിയൊടിച്ചുവെന്നും ഷാജിയുടെ പരാതിയില്‍ പറയുന്നു. മാള പൊലീസ് ആണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ 14 കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.