തിരുവനന്തപുരം: എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ പാമ്പാടി നെഹ്റു കോളജ് മാനേജ്മെന്‍റിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നും ഇതിനെതിരെ കെ.എസ്.യു ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എം. രോഹിത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനേജ്മെന്‍റിനെതിരെ അഞ്ച് പരാതികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടും ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ തയാറായിട്ടില്ല. സ്വാശ്രയ മാഫിയകളുടെ സംരക്ഷകനായി മുഖ്യമന്ത്രി മാറി.
ജിഷ്ണുവിന്‍െറ മരണം അന്വേഷിക്കുന്ന പൊലീസ് സംഘത്തെ മന്ത്രി എ.കെ. ബാലന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. മന്ത്രി ബാലന്‍െറ ഭാര്യ നെഹ്റു ഗ്രൂപ്പിന്‍െറ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ ഉയര്‍ന്ന പദവി വഹിക്കുന്നയാളാണ്.
തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ ദലിത് പീഡനത്തിന് അറസ്റ്റ് ചെയ്യണം. ലോ അക്കാദമി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണം.
പ്രശ്നത്തില്‍ നീതിയുക്തമായ അന്വേഷണത്തിന് തയാറാകണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് റിങ്കു പടിപ്പുരയിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.