100 കോടി വായ്പ കിട്ടി; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം തുടങ്ങി

തിരുവനന്തപുരം: 100 കോടി രൂപ വായ്പ ലഭിച്ചതോടെ കെ.എസ്.ആര്‍.ടി.സിയില്‍ വെള്ളിയാഴ്ച മുതല്‍ ശമ്പളവും പെന്‍ഷനും വിതരണം തുടങ്ങി. 
ശമ്പളം 75 ശതമാനമാണ് നല്‍കുക. പെന്‍ഷന്‍ 50 ശതമാനവും. കെ.ടി.ഡി.എഫ്.സിയില്‍നിന്നാണ് വെള്ളിയാഴ്ച 100 കോടി വായ്പകിട്ടിയത്. 
ഇതില്‍ 72 കോടി ശമ്പളത്തിനും ഡി.എ കുടിശ്ശിക വിതരണത്തിനുമായി മാറ്റി. ഡിസംബറിലെ പെന്‍ഷനില്‍ 50 ശതമാനം നല്‍കാനുണ്ട്. കനറാ ബാങ്കില്‍നിന്ന് 50 കോടി വായ്പകിട്ടുന്ന മുറക്ക് ബാക്കി ശമ്പളം നല്‍കും. ശമ്പളവും ഡി.എ കുടിശ്ശികയും നല്‍കാന്‍ മാത്രം 78 കോടി വേണം. ഇത് പൂര്‍ണമായി നല്‍കാന്‍ ലഭിച്ച പണം തികയില്ല. വെള്ളിയാഴ്ച വൈകീട്ടാണ് കെ.ടി.ഡി.എഫ്.സിയില്‍നിന്ന് ചെക്ക് കിട്ടിയത്. 
 

News Summary - ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.