കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് സർവിസ് തുടങ്ങുന്നു

തിരുവനന്തപുരം: പ്രതിപക്ഷ ‍യൂനിയനുകളുടെ കടുത്ത എതിർപ്പിനിടെ, കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ഔദ്യോഗികമായി സർവിസ് തുടങ്ങുന്നു. ഊമാസം 11 മുതൽ ദീർഘദൂര സർവിസുകൾ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മൂകാംബിക, ചെന്നൈ, ബംഗളുരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, പോണ്ടിച്ചേരി തുടങ്ങിയ നഗരങ്ങളിലേക്കാണ് സർവിസ്.

എല്ലാം ദീർഘദൂര ബസുകളും കെ-സ്വിഫ്റ്റിലേക്ക് മാറിയാൽ അത് കെ.എസ്.ആർ.ടി.സിയെ തകർച്ചയിലേക്ക് തള്ളിവിടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ യൂനിയനുകൾ എതിർക്കുന്നത്. പി.എസ്.സിയിലെ ഡ്രൈവിങ് ലിസ്റ്റിലുള്ളവരും കെ.എസ്.ആർ.ടി.സിയുടെ നീക്കത്തിനെതിരെ കോടതിയിൽ ഹരജി നൽകിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് സ്വിഫ്റ്റ് സർവിസ് ആരംഭിക്കുന്നത്.

കെ-സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയുമായി കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ട് പോകാമെന്ന് ഹൈകോടതി അറിയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കെ-സ്വിഫ്റ്റ് സർവിസ് ആരംഭിക്കുന്നത്.

Tags:    
News Summary - KSRTC to launche K-Swift service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.