ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന െക.എസ്.ആർ.ടി.സി ബസ് ശുചീകരിക്കുന്നു
കണ്ണൂർ: കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള അന്തർസംസ്ഥാന സർവിസിന് ബുധനാഴ്ച തുടക്കമായി. ബംഗളൂരുവിലേക്കുള്ള സർവിസ് രാവിലെ 7.35ന് പുറപ്പെട്ടു. വൈകീട്ട് 4.30 ഓടെ അവിടെയെത്തുന്ന ബസ് രാത്രി 11ന് ബംഗളൂരുവിൽനിന്ന് കണ്ണൂരേക്ക് തിരിക്കും.
10 ശതമാനം നിരക്ക് വർധനയാണ് യാത്രക്കാരിൽനിന്ന് ഇൗടാക്കുന്നത്. ഒാണക്കാലം ലക്ഷ്യമിട്ട് തുടങ്ങുന്ന സ്പെഷൽ സർവിസ് സെപ്റ്റംബർ ആറുവരെ മത്രമാണുണ്ടായിരിക്കുകയെന്ന് ഡി.ടി.ഒ അറിയിച്ചു. ഇരിട്ടി -കൂട്ടുപുഴ -വീരാജ്പേട്ട -മൈസൂരു വഴിയാണ് ബംഗളൂരുവിലേക്ക് സർവിസ് നടത്തുക.
ബുധനാഴ്ച സീറ്റ് മുഴുവനായാണ് ബസ് ബംഗളൂരുവിലേക്ക് സർവിസ് നടത്തിയത്. കോവിഡ് വ്യാപനത്തിെൻറ ഭാഗമായി അതിസുരക്ഷയാണ് യാത്രയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സർവിസ് നടത്തുന്ന ബസുകളിൽ ഡ്രൈവർ കാബിൻ അടക്കം ഒരുക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്നവർക്ക് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ടിക്കറ്റിനൊപ്പം രജിസ്ട്രേഷൻ പേപ്പറും കാണിച്ചാൽ മാത്രമേ യാത്ര അനുവദിക്കൂ.
കോവിഡ് രോഗലക്ഷണങ്ങളുള്ളവരെയും 50 വയസ്സിന് മുകളിലുള്ളവരെയും കെ.എസ്.ആർ.ടി.സി ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ത്രീ ലെയർ മാസ്ക്, ഫേസ് ഷീൽഡ് അടക്കമുള്ള സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും ജീവനക്കാർ ജോലിയിൽ പ്രവേശിക്കുകയെന്നും ഡി.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.