Posted On
date_range Updated On
date_range മഴ: കെ.എസ്.ആർ.ടി.സി സർവ്വീസ് റൂട്ട് മാറ്റം
കോഴിക്കോട്: കാലവർഷം മൂലം വയനാട് ചുരം വഴി പോയിരുന്ന ദീർഘ ദൂര സർവ്വീസുകൾ നാളെ മുതൽ കുറ്റ്യാടി ചുരം വഴി സർവ്വീസ് നടത്താൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന യോഗത്തിൽ തീരുമാനിച്ചു. കണ്ണൂർ - മാക്കൂട്ടം വഴി സർവീസ് നടത്തിയിരുന്ന ബസുകൾ മാനന്തവാടി - കുട്ട വഴി പോകും. അടിവാരത്ത് വെള്ളം കുറയുന്നതിനനുസരിച്ച് ഓർഡിനറി സർവ്വീസുകൾ ചിപ്പിലി തോട് വരെ സർവ്വീസ് നടത്തും. വയനാട്ടിൽ നിന്നുള്ള ബസുകൾ ചിപ്പിലി തോട് വരെ വരുമെന്നും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.