കെ.എസ്.ആർ.ടി.സി: രാഷ്ട്രീയ പ്രതിനിധികളെ നീക്കിയതിനു പിന്നിൽ ഉദ്യോഗസ്ഥ രാഷ്​ട്രീയ പോര്

കാസർകോട്: കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിൽ നിന്നും രാഷ്ട്രീയ പ്രതിനിധികളെ ഒഴിവാക്കിയത് ബോർഡിനകത്തെ ഉദ്യോഗസ്ഥ-രാഷ്ട്രീയ പോരിനെ തുടർന്ന്. 1983ലെ ആർ.ടി. ആക്ട് തീരുമാന പ്രകാരം മന്ത്രിസഭ ചേർന്ന്, ഗവർണർ ഒപ്പിട്ട് നടപ്പാക്കിയ തീരുമാനം വാർത്താസമ്മേളനത്തിലൂടെ റദ്ദാക്കിയത്​ എൽ.ഡി.എഫിലും കെ.എസ്.ആർ.ടി.സിയി യൂനിയനുകളിലും ചർച്ചയാകുന്നു.

വിഷയം മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫി​െൻറയും ശ്രദ്ധയിൽ കൊണ്ടുവാരൻ സി.െഎ.ടി.യു. ആർ.ടി.ആക്ട് ഭേദഗതിയിലൂടെയാണ് എട്ടംഗ രാഷ്ട്രീയ പ്രതിനിധികളെ ഉൾപെടുത്തിയ 18 അംഗ ബോർഡ് രൂപവത്കരിച്ചത്. കെ.എസ്.ആർ.ടി.സി വൻ നഷ്ടത്തിലേക്കും വിവാദത്തിലക്കും നീങ്ങിയ ഒന്നാം പിണറായി സർക്കാറി​െൻറ കാലത്ത് കെ.എസ്.ആർ.ടി.സിയിലെ നഷ്ടം നികത്താനും പുന:സംഘടിപ്പിക്കാനും നീക്കം നടന്നിരുന്നു. ഇതിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും രണ്ടുചേരിയിലായി.

സ്വകാര്യബസുകൾക്ക് ദേശീയപാതയിൽ സർവീസ് നടത്താനുതകും വിധം കോടതി വിധിയുണ്ടായതോടെ ഇരുവിഭാഗവും തമ്മിലുള്ള അകൽച്ച വർധിച്ചു. ഉദ്യോഗസ്ഥർ ആസൂത്രിതമായി തോറ്റുകൊടുത്തതായിരുന്നുവെന്ന് ഇടതുപക്ഷ പ്രതിനിധികൾ ആരോപിച്ചു. കേസ് തോറ്റുകൊടുക്കാൻ സാഹചര്യമൊരുക്കിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥ പ്രതിനിധി ഷിബുകുമാറിനെ തൽസ്ഥാനത്തുനിന്നും നീക്കിയിരുന്നു. കെ.എസ്.ആർ.ടി.സിയിൽ പുന:സംഘടനയെന്ന ആവശ്യവും ക്രമക്കേട് കണ്ടെത്തലുമെല്ലാമായപ്പോൾ ബന്ധം കൂടുതൽ വഷളായി. ഒാടാത്ത ബസുകളെ വരെ ഉൾപെടുത്തി സ്പെയർ പാർട്സും പെയിൻറും വാങ്ങുന്ന രീതിയും നിർത്തലാക്കി.

ഉദ്യോഗസ്ഥ തലത്തിൽ നിന്നും എക്സിക്യൂട്ടീവ് ഡയറക്ടർമാരായി ഉയർത്തപ്പെടുന്നവർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചതും മറ്റൊരു കാരണമായി. റെഗുലർ എം.ബി.എ ഇല്ലാത്തവർക് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം നൽകേണ്ടതില്ലെന്ന തീരുമാനമാണ് ഉണ്ടാക്കിയത്. കെ.എസ്.ആർ.ടി.സിയിൽ ഈയിടെ നടന്ന നൂറുകോടി രൂപയുടെ തിരിമറി നടത്തിയ ഉദ്യോഗസ്ഥൻ റഗുലർ എം.ബി.എ ഇല്ലാതെ ബോർഡ് മെമ്പറായ ആളാണ്. ഈ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ ബോർഡ് അംഗങ്ങൾക്കെതിരെ നടപടിയെടുക്കാനിരിക്കെയാണ് നടപടി തീരുമാനിക്കേണ്ട ബോർഡിനെ മന്ത്രി അസ്ഥിരമാക്കിയത്.

ആദായ നികുതി അടവിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെയും നടപടിക്ക് ഒരുങ്ങുകയാണ് ബോർഡ്. ആദായനികുതി ഒടുക്കാത്തതിനെതുടർന്നു വന്ന പിഴയായ നാലുകോടി രൂപ ഇവരിൽനിന്നും ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനു പുറമെ നൂറുകോടിയുടെ ക്രമക്കേട് കണ്ടെത്തിയ കരാർ ജീവനക്കാരി അനന്തകുമാരിയമ്മയെ ഒഴിവാക്കി. പകരം ഈ ക്രമക്കേടിൽ നടപടിക്കു വിധേയനാകുമെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥനെ അതേ പോസ്റ്റിലേക്ക് നിയമിച്ചു. നിരവധി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് തീരുമാനമെടുക്കാനും അന്വേഷണത്തിനു ശുപാർശ ചെയ്യാനുമിരിക്കെയാണ് 17 അംഗ എക്സിക്യൂട്ടീവ് ഡയറ്കടർ ബോർഡിൽ നിന്നും എട്ടംഗ രാഷ്ട്രീയ പ്രതിനിധികളെ മന്ത്രിസഭയിലും എൽ.ഡി.എഫിലും ആലോചനയില്ലാതെ ഒഴിവാക്കുന്നത്. കെ.എസ്.ആർ.ടി.സിയിലെ വലിയ യൂനിയനായ സി.ഐ.ടി.യു ഇതിനെതിരെ എൽ.ഡി.എഫിനെയും മുഖ്യമന്ത്രിയെയും സമീപിച്ചിട്ടുണ്ട്.

Tags:    
News Summary - KSRTC removal of political representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.