ശബരിമല: പമ്പയിൽ കെ.എസ്.ആർ.ടി.സി പാർക്കിങ് സംബന്ധിച്ച തർക്കത്തിന് പരിഹാരമായില്ല. അവലോകന യോഗത്തിൽ രാജു എബ്രഹാം എം.എൽ.എയാണ് ഇൗ വിഷയം ഉന്നയിച്ചത്. കഴിഞ്ഞ വർഷം കെ.എസ്.ആർ.ടി.സി പാർക്കിങ്ങിന് ഉപയോഗിച്ച സ്ഥലത്ത് വനം വകുപ്പ് വൃക്ഷെത്തെകൾ നട്ടുപിടിപ്പിച്ചതായാണ് ആേക്ഷപം. ഇതോടെ 40ഒാളം ബസുകൾ റോഡിൽ ഇടേണ്ട സ്ഥിതിയായി. ഇത് കടുത്ത ഗതാഗത പ്രശ്നത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്റ്റാൻഡ് കഴിഞ്ഞുള്ള പ്രദേശം പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ളതല്ലെന്നും കഴിഞ്ഞ വർഷം പാർക്കിങ് നടത്തി ഇവിടത്തെ വൃക്ഷത്തൈകൾ നശിപ്പിച്ചതിനെ തുടർന്ന് പുതിയ തൈകൾ നടുകയായിരുന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. എരുമേലി 26ാം മൈൽ പാലം തകരാറിലായിട്ടും ഇത് പരിഹരിക്കാതെ കിടക്കുന്നു.
ഇവിടെ താൽക്കാലിക പാലം ബലപ്പെടുത്തി ബസുകൾ വിടാനും അടുത്ത വർഷത്തോടെ പാലം പുതുക്കിപ്പണിയാനുമാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.