കെ.എസ്.ആര്‍.ടി.സി വരുമാനത്തില്‍ വന്‍വര്‍ധന

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയെ സ്വയം പര്യാപ്തമാക്കാനുളള പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണം. ഒരു വര്‍ഷത്തിനിടെ പ്രതിദിന വരുമാനത്തില്‍ 6355275 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 2016 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ മാറ്റം. സംസ്ഥാനത്ത് തിങ്കളാഴ്ച പ്രതിദിന വരുമാനത്തില്‍ കെ.എസ്.ആര്‍.ടി.സി നേടിയത് 7,1132420 രൂപയാണ്. ഇതേ തീയതിയില്‍ കഴിഞ്ഞ വര്‍ഷം നേടിയത് 64777145 രൂപയായിരുന്നു. സംസ്ഥാനത്തെ നാല് മേഖലകളിലും കോര്‍പറേഷന്‍െറ വരുമാനത്തില്‍ വര്‍ധന ഉണ്ടായി. 

കൊല്ലത്ത് മാത്രമാണ് കുറവ്. കോഴിക്കോട് മേഖലയിലാണ് വരുമാനത്തില്‍ ഏറ്റവും വര്‍ധന.  2669620 രൂപയുടെ വര്‍ധന. 9092630ല്‍നിന്ന് 11762250 ആയാണ്  ഉയര്‍ന്നത്. തിരുവനന്തപുരം മേഖലയില്‍ വരുമാനം  14314979ല്‍നിന്ന് 15785795 ആയി ഉയര്‍ന്നു. 1470816 രൂപയുടെ വര്‍ധന. എറണാകുളം മേഖലയില്‍  15032434ല്‍നിന്ന് 16762028 ആയി.

1729594 രൂപയുടെ വര്‍ധന. തൃശൂരില്‍ 8437076ല്‍നിന്ന് 9731285 ആയി. 1294209 രൂപയുടെ വര്‍ധന. കൊല്ലം മേഖലയില്‍  808964 രൂപയുടെ കുറവാണ് ഉണ്ടായത്. കോഴിക്കോട് മേഖലയില്‍ കോഴിക്കോട് ഡിപ്പോ 112.80, പയ്യന്നൂര്‍ 100.40, കണ്ണൂര്‍ 100.30, തലശ്ശേരി 104.40, സുല്‍ത്താന്‍ബത്തേരി 104.10, തിരുവമ്പാടി 107.20 ശതമാനം ലക്ഷ്യത്തേക്കാള്‍ അധിക വരുമാനമുണ്ടായി. ട്രിപ് മുടക്കല്‍ വഴിയുള്ള നഷ്ടം, ബ്രേക്ക് ഡൗണ്‍ എന്നിവയില്‍ ഗണ്യമായ മാറ്റമുണ്ടായതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിദിനം മൂന്ന് ലക്ഷത്തോളം കി.മീ. ദൂരം ഓടുന്ന കോഴിക്കോട് മേഖലയില്‍ ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായിരുന്നത്  4947 രൂപയായി കുറഞ്ഞതായി സോണല്‍ ഓഫിസര്‍ കെ. മുഹമ്മദ് സഫറുല്ല പറഞ്ഞു.

സംസ്ഥാനത്ത് മൊത്തം ഇതേ രീതിയില്‍ മാറ്റം ഉണ്ടായതായി  എക്സിക്യൂട്ടിവ് ഡയറക്ടര്‍ ടെക്നിക്കല്‍ എം.ടി. സുകുമാരന്‍ പറഞ്ഞു. ജനുവരി 31ഓടെ പതിനായിരത്തില്‍ കുറഞ്ഞ വരുമാനമുള്ള സര്‍വിസുകള്‍ റദ്ദാക്കാനുള്ള നീക്കത്തിലാണ് കോര്‍പറേഷന്‍.

News Summary - ksrtc income increases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.