കെ.എസ്​.ആർ.ടി.സി പെൻഷൻ പദ്ധതി കൈമാറി

ന്യൂഡൽഹി: കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ തിട്ടപ്പെടുത്താൻ സ്​ഥിരപ്പെടുന്നതിനു മുമ്പത്തെ ദിവസവേതനകാലം കൂടി പരിഗണിക്കാനുള്ള പദ്ധതി സുപ്രീംകോടതിക്ക്​ കൈമാറി. ഡ്രൈവർ, കണ്ടക്​ടർ, മെക്കാനിക്കൽ ജീവനക്കാർ എന്നിവർ ദിവസവേതനത്തിന്​ ജോലി ചെയ്​ത കാലം കൂടിയാണ്​ പെൻഷന്​ കണക്കാക്കുന്നത്​. ചുരുങ്ങിയത്​ 10 ദിവസമെങ്കിലും വേണം.

പെൻഷൻ അപേക്ഷകൾ പരിഗണിക്കാൻ കൊച്ചി കേന്ദ്രമാക്കി സ്​പെഷൽ ഓഫിസറെ നിയമിക്കും. സ്​കീം സുപ്രീംകോടതി അംഗീകരിക്കുന്ന അന്നു മുതൽ മൂന്നു മാസത്തിനകം അപേക്ഷിക്കണം. ജീവനക്കാരൻ ജീവിച്ചിരിപ്പില്ലെങ്കിൽ ബന്ധുക്കൾക്കും കുടുംബ പെൻഷന്​ സ്​പെഷൽ ഓഫിസർക്ക്​ അപേക്ഷ നൽകാമെന്നും വിശദാംശങ്ങളിൽ വ്യക്തമാക്കി.  

Tags:    
News Summary - KSRTC hands over pension scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.