കെ.എസ്​.ആർ.ടി.സി: പണമടയ്ക്കാന്‍ വൈകി, ഐ.ഒ.സി ഇന്ധനം വെട്ടിച്ചുരുക്കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പണമടയ്ക്കാന്‍ വൈകിയതിനത്തെുടര്‍ന്ന് ഐ.ഒ.സി ഇന്ധനവിഹിതം വെട്ടിച്ചുരുക്കി. ഇതോടെ ഡിപ്പോകളിലെ പമ്പുകളില്‍ ബസുകളുടെ നീണ്ടനിരയായി. സാധാരണ എല്ലാദിവസവും ഉച്ചക്ക് 12ന് മുമ്പാണ് കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടില്‍ നിന്ന് ഐ.ഒ.സി അക്കൗണ്ടിലേക്ക് പണം കൈമാറുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇത് ഉച്ചക്ക് രണ്ട് മണി കഴിഞ്ഞു. ഇതോടെയാണ് എണ്ണവിഹിതം നേര്‍പകുതിയായി വെട്ടിക്കുറച്ചത്.

അടുത്ത ഡിപ്പോകളിലേക്ക് ബസുകള്‍ അയച്ച് ഇന്ധനം നിറക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയെങ്കിലും എല്ലായിടത്തും സ്ഥിതി സമാനമായിരുന്നു. സൂപ്പര്‍ഫാസ്റ്റുകളക്കം പമ്പുകളില്‍ കാത്തുകിടന്നു. യാത്രക്കാരുമായി പോലും ബസുകള്‍ നിരയില്‍ ഇടംപിടിച്ചത് പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി.

 പ്രശ്നം രൂക്ഷമായതോടെ അധികൃതര്‍ ഐ.ഒ.സിയുമായി സംസാരിക്കുകയും സമയബന്ധിതമായി ഇന്ധനമത്തെിക്കുന്നതിന് നടപടി സ്വീകരിക്കുകയുമായിരുന്നു.
4.5 ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം വേണ്ടത്. ഈ വകയില്‍ 2.5 കോടി എല്ലാദിവസവും കമ്പനിക്ക് നല്‍കണം. നേരത്തേ ഇന്ധനം വാങ്ങിയ വകയിലടക്കം 74 കോടിയോളം കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ട്. ഇതിനുപുറമെയാണ് പ്രതിദിനം നല്‍കേണ്ട തുക സമയം തെറ്റിയത്. പരിചയക്കുറവുള്ള ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തതിനാലാണ് പണമടയ്ക്കാന്‍ കാലതാമസം നേരിട്ടതെന്നാണ് വിവരം.

News Summary - ksrtc fuel issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.