ബംഗളൂരുവിൽ കേരള ആർ.ടി.സി ബസ്​ തടഞ്ഞ്​ ഡ്രൈവറെ തലക്കടിച്ചു; രണ്ടുപേർ അറസ്​റ്റിൽ

ബംഗളൂരു: കോഴിക്കോട്ടുനിന്ന്​ ബംഗളൂരുവിലേക്ക്​ വരുകയായിരുന്ന കെ.എസ്​.ആർ.ടി.സി ബസ്​ തടഞ്ഞ്​ അക്രമി സംഘം ഡ്രൈവറെ കമ്പിവടികൊണ്ട്​ തലക്കടിച്ച്​ പരിക്കേൽപിച്ചു. തലക്ക്​ സാരമായി പരിക്കേറ്റ ഡ്രൈവർ കോഴിക്കോട്​ പന്തീരാങ്കാവ്​ സ്വദേശി അനിൽകുമാറിനെ (43) ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽകുമാറി​​​െൻറ തലയിൽ 10 തുന്നലുകളുണ്ട്​. സംഭവത്തിൽ അക്രമികളായ മൂന്നംഗ സംഘത്തിൽ രണ്ടുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

വൈകീട്ട്​ നാലോടെ കെ.ആർ പുരത്തുവെച്ച്​ ഇരുവരെയും പൊലീസ്​ പിടികൂടുകയായിരുന്നു. ഡ്രൈവർ അനിൽകുമാറിനെ അടിക്കാനുപയോഗിച്ച ഇരുമ്പുവടിയും ഇവരിൽനിന്ന്​ കണ്ടെടുത്തു. ശനിയാഴ്​ച പുലർച്ചെ 5.45 ഒാടെ ബംഗളൂരു-​ൈമസൂരു റോഡിൽ ജ്​ഞാനഭാരതി സർവകലാശാല കാമ്പസ്​ ഗേറ്റിന്​​ സമീപത്തുവെച്ചാണ്​ കെ.എസ്​.ആർ.ടി.സി ഡ്രൈവർക്കുനേരെ അക്രമം അരങ്ങേറിയത്​. വെള്ളിയാഴ്​ച രാത്രി എട്ടിന്​ കോഴിക്കോട്ടുനിന്ന്​ പുറപ്പെട്ട കെ.എസ്​.ആർ.ടി.സി സൂപ്പർ ഫാസ്​റ്റ്​ ബസ്​ ശനിയാഴ്​ച പുലർച്ചെ ബംഗളൂരുവിൽ യാത്ര അവസാനിപ്പിക്കുന്നതിന്​ തൊട്ടുമുമ്പായിരുന്നു സംഭവം​.

ഹൈവേയിൽ മെട്രോ റെയിൽ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ സംഭവം നടന്ന ഭാഗത്ത്​ റോഡിന്​ വീതി കുറവായിരുന്നു​. കെ.എസ്​.ആർ.ടി.സി ബസിന്​ പിന്നാലെയെത്തിയ ഇന്നോവ കാറിലുണ്ടായിരുന്നവർ നിർത്താതെ ഹോൺ മുഴക്കിയിരുന്നുവെന്നും അൽപം കഴിഞ്ഞപ്പോൾ കാർ ബസിനെ മറികടന്നശേഷം കുറുകെയിട്ട്​ വടിയുമായി മൂന്നു യുവാക്കൾ പുറത്തിറങ്ങുകയായിരുന്നുവെന്നും കണ്ടക്​ടർ വെള്ളിമാട്​കുന്ന്​ സ്വദേശി സുനിൽകുമാർ പറഞ്ഞു.

ഒരാൾ ഡ്രൈവറുടെ വാതിൽ വലിച്ചുതുറന്ന്​ ഇരുമ്പുവടികൊണ്ട്​ തലക്കടിച്ചു. അക്രമത്തിന്​ ശേഷം സംഘം കാറുമായി രക്ഷപ്പെട്ടു. അടിയേറ്റ്​ ചോരയൊലിച്ച അനിൽകുമാറി​നെ​ സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പിനാക്കിൾ ആശുപത്രിയിലേക്ക്​ മാറ്റി.

ഇൗ ബസിലെ യാത്രക്കാരെ പിന്നാലെ വന്ന സുൽത്താൻ ബത്തേരി-ബംഗളൂരു ബസിൽ കയറ്റിവിട്ടു. കണ്ടക്​ടർ സുനിൽകുമാർ നൽകിയ പരാതിപ്രകാരം ജ്​ഞാനഭാരതി പൊലീസ്​ കേസെടുത്തു. അക്രമി സംഘം സഞ്ചരിച്ച ഇന്നോവ കാറി​​​െൻറ നമ്പർ (കെ.എ. 01 എം.ആർ 9920) കണ്ടക്​ടർ സുനിൽകുമാർ പൊലീസിന്​ കൈമാറിയിരുന്നു.

എന്നാൽ, പൊലീസ്​ വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനാൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കെ​േങ്കരി ഗേറ്റ്​ എ.സി.പിയെ കണ്ട്​ പരാതി ഉന്നയിച്ചു. വൈകുന്നേരത്തിനകം പ്രതിയെ പിടികൂടുമെന്ന്​ എ.സി.പി ഉറപ്പുനൽകുകയും പ്രതികളിൽ രണ്ടുപേരെ പിടികൂടുകയും ചെയ്​തു. പ്രതികളിൽ ഒരാളും സംഘം സഞ്ചരിച്ച വാഹനവും പിടിയിലാവാനുണ്ട്​്​.

Tags:    
News Summary - ksrtc driver attacked in bengaluru -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.