തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് 26ന് ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രി ആന്റണി രാജു വിളിച്ച സംഘടന നേതാക്കളുടെ യോഗം ബുധനാഴ്ച നടക്കും.
30 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ കെ.എസ്.ആര്.ടി.സിയുടെ അക്കൗണ്ടില്‍ എത്തിയില്ല. ഇതുസംബന്ധിച്ച ഫയല്‍ സെക്രട്ടേറിയറ്റ് ധനകാര്യവിഭാഗത്തില്‍നിന്ന് നീങ്ങിയില്ല. ഉദ്യോഗസ്ഥര്‍ മനഃപൂർവം ഫയല്‍ വൈകിപ്പിക്കുന്നതായി ആക്ഷേപമുണ്ട്.
ജൂലൈയിലെ ശമ്പളത്തിന്റെ ആദ്യഗഡു അഞ്ചിനാണ് നല്‍കേണ്ടിയിരുന്നത്.
വൈകിയ സാഹചര്യത്തില്‍ ഓണത്തിന് മുന്നോടിയായി ജൂലൈയിലെ ശമ്പളം നല്‍കാനാണ് സാധ്യത. ഓണം പരിഗണിച്ച് ആഗസ്റ്റിലെ ശമ്പളം മുന്‍കൂറായി നല്‍കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.