തിരുവനന്തപുരം: പുതിയ നിയമനം നടന്നെങ്കിലും കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർ ക്ഷാമം തുടരുന്നു. വെള്ളിയാഴ്ചയും സ ംസ്ഥാന വ്യാപകമായി 998 സർവിസ് മുടങ്ങി. നാലു ദിവസങ്ങളിലെ സർവിസ് റദ്ദാക്കലിലൂടെ പ്രതിദിനം കലക്ഷനിൽ 10-20 ലക്ഷം രൂ പയുടെ കുറവുണ്ട്.
തിരുവനന്തപുരം മേഖലയിൽ 350, എറണാകുളത്ത് 484, കോഴിക്കോട്ട് 164 സർവിസുകളാണ് മുടങ്ങിയത്. ക് രിസ്മസ് അവധിക്ക് കൂടുതൽ സർവിസ് ആസൂത്രണം ചെയ്തെങ്കിലും 1000 സർവിസുകൾ മുടങ്ങിയത് റൂട്ടിൽ പ്രതിഫലിച്ചു. യാത്രദുരിതം രൂക്ഷമായി. ട്രെയിൻ ഗതാഗത നിയന്ത്രണം കൂടി തുടരുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഗ്രാമീണ മേഖലയിൽ റദ്ദാക്കിയവ പ്രതിദിനം ശരാശരി 10,000-11,000 രൂപ കലക്ഷനുള്ളവയാണ്. പുതിയ കണ്ടകട്ർമാർ ലൈനിലെത്തുന്നതോടെയേ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകൂെവന്നാണ് വിലയിരുത്തൽ. ഇവരെ റൂട്ടിൽ വിന്യസിക്കാൻ അഞ്ചു ദിവസമെങ്കിലും വേണം.
അതിനിടെ, പി.എസ്.സി വഴി കണ്ടക്ടര്‍ നിയമനം തുടരുകയാണ്. വെള്ളിയാഴ്ച 60 പേര്‍ കൂടി ജോലിയില്‍ പ്രവേശിച്ചു. നിയമന ഉത്തരവ് നല്‍കിയ 4051 പേരില്‍ 1472 പേര്‍ വ്യാഴാഴ്ച ജോലിയില്‍ പ്രവേശിച്ചിരുന്നു. ഇവര്‍ ശനിയാഴ്ച ചുമതല ഏല്‍ക്കും. പുതുതായി നിയമനം നേടിയവരിൽ അഞ്ഞൂറോളം േപർ വനിതകളാണ്. 4471 താൽക്കാലിക കണ്ടക്ടര്‍മാരെയാണ് ഒഴിവാക്കിയത്. പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ തിരുവനന്തപുരത്തേക്കു നടത്തുന്ന ലോങ് മാര്‍ച്ച് തുടരുകയാണ്. തിങ്കളാഴ്ച രാവിലെ പത്തരയോടെ സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.