Posted On
date_range Updated On
date_range മുക്കത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു, 15 പേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് ഇടുക്കി -കൂമ്പാറ ബസ്
മുക്കം: കോഴിക്കോട് മുക്കം മണാശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് മറിഞ്ഞു. 15 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം. 13 യാത്രക്കാർക്കും രണ്ട് ബസ് ജീവനക്കാർക്കുമാണ് പരിക്കേറ്റത്.
ഇടുക്കിയിൽനിന്ന് കോഴിക്കോട്ടെത്തി കൂമ്പാറയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റവരെ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിലായിരുന്ന ബസ് മുന്നിലെ കാറിനെ വെട്ടിച്ചപ്പോഴാണ് അപകടമെന്ന് യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.